ലിയോണിന് സച്ചിന്റെ പ്രശംസ; മറുപടിയുമായി ലിയോണ്‍

Published : Dec 17, 2018, 11:42 PM IST
ലിയോണിന് സച്ചിന്റെ പ്രശംസ; മറുപടിയുമായി ലിയോണ്‍

Synopsis

ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിനെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ട്വിറ്ററിലാണ് സച്ചിന്‍ ലിയോണിനെ പുകഴത്തിയത്. സച്ചിന്റെ വാക്കുകള്‍ക്ക് ലിയോണ്‍ മറുപടിയും നല്‍കിയിരുന്നു. സച്ചിന്‍ ട്വിറ്ററില്‍ പറഞ്ഞത് ഇങ്ങനെ.

മുംബൈ: ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിനെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ട്വിറ്ററിലാണ് സച്ചിന്‍ ലിയോണിനെ പുകഴത്തിയത്. സച്ചിന്റെ വാക്കുകള്‍ക്ക് ലിയോണ്‍ മറുപടിയും നല്‍കിയിരുന്നു. സച്ചിന്‍ ട്വിറ്ററില്‍ പറഞ്ഞത് ഇങ്ങനെ. 

ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമായിരുന്നു പിച്ച്. എന്നിട്ടും 67 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ലിയോണ്‍ ഓസ്‌ട്രേലിയയുടെ സവിശേഷമായ സ്പിന്നറാണ്. അയാള്‍ക്ക് മികച്ച വേരിയേഷന്‍സുണ്ട്. ബൗണ്‍സും പേസും ഉപയോഗിച്ച് പിച്ചിനെ എങ്ങനെ പരമാവധി ഉപയോഗപ്രദമാക്കണമെന്ന് അയാള്‍ക്ക് ബോധ്യമുണ്ട്. ഇങ്ങനെയായിരുന്നു സച്ചിന്റെ വാക്കുകള്‍. 

ലിയോണിന്റെ മറുപടി ഇങ്ങനെ... അതൊരു വലിയ അംഗീകാരമായി തോന്നുന്നു. തീര്‍ച്ചയായും സച്ചിന്റെ പ്രശംസ ഏറ്റുവാങ്ങുകയെന്നത് ഏറെ സന്തോഷിപ്പിക്കുന്ന ഒരു നേട്ടം തന്നെയാണ്. ലിയോണ്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, ടെസ്റ്റ് കരിയറിലെ ലിയോണിന്റെ പതിനാലാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറെന്ന നേട്ടത്തില്‍ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനൊപ്പം ലിയോണെത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ പൊട്ടിത്തെറിക്കുന്ന ദിവസം എന്തു സംഭവിക്കുമെന്ന് അവര്‍ക്കറിയാം', ഫോം ഔട്ടിനെക്കുറിച്ച് തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്
'ലോകകപ്പ് നേടിയത് പോലെ'; പാകിസ്ഥാന്റെ അണ്ടര്‍ 19 ഏഷ്യാ കപ്പ് നേട്ടം ഇസ്ലാമാബാദില്‍ ആഘോഷമാക്കി ആരാധകര്‍