ജാദവ്പുര്‍ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് നിരസിക്കാന്‍ സച്ചിന്‍ പറഞ്ഞ കാരണം

By Web TeamFirst Published Sep 20, 2018, 5:20 PM IST
Highlights

 ജാദവ്പുര്‍ യൂണിവേഴ്സിറ്റി നല്‍കി ഓണററി ഡോക്ടറേറ്റ് നിരസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഡോക്ടറേറ്റ് സ്വീകരിക്കാനാവില്ലെന്ന് സച്ചിന്‍ അറിയിച്ചതായി ജാദവ്പുര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സുരഞ്ജന്‍ ദാസ് പറഞ്ഞു. ധാര്‍മികത കണക്കിലെടുത്താണ് ഡോക്ടറേറ്റ് സ്വീകരിക്കാത്തതെന്ന് സച്ചിന്‍ അറിയിച്ചതായി സുരഞ്ജന്‍ ദാസ് പറഞ്ഞു.

കൊല്‍ക്കത്ത: ജാദവ്പുര്‍ യൂണിവേഴ്സിറ്റി നല്‍കി ഓണററി ഡോക്ടറേറ്റ് നിരസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഡോക്ടറേറ്റ് സ്വീകരിക്കാനാവില്ലെന്ന് സച്ചിന്‍ അറിയിച്ചതായി ജാദവ്പുര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സുരഞ്ജന്‍ ദാസ് പറഞ്ഞു. ധാര്‍മികത കണക്കിലെടുത്താണ് ഡോക്ടറേറ്റ് സ്വീകരിക്കാത്തതെന്ന് സച്ചിന്‍ അറിയിച്ചതായി സുരഞ്ജന്‍ ദാസ് പറഞ്ഞു.

ഇത്തരത്തിലുള്ള ബഹുമതികള്‍ സ്വീകരിക്കുന്ന പതിവ് തനിക്കില്ലെന്നും മുമ്പ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റും താന്‍ ഇത്തരത്തില്‍ നിരസിച്ചിട്ടുണ്ടെന്നും സച്ചിന്‍ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ പഠിച്ചു നേടാത്തതിനാല്‍ ഡി ലിറ്റ് സ്വീകരികുന്നത് ധാര്‍മികപരമായി തെറ്റാണെന്നും സച്ചിന്‍ പറഞ്ഞിട്ടുണ്ട്.

സച്ചിന്‍ ഡോക്ടറേറ്റ് നിരസിച്ച സാഹചര്യത്തില്‍ ഒളിംപിക്സ് ബോക്സര്‍ മേരി കോമിന് ബഹുമതി സമ്മാനിക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം. 2011ല്‍ രാജീവ് ഗാന്ധി സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയപ്പോഴും സച്ചിന്‍ സമാനമായ രീതിയില്‍ നിരസിച്ചിരുന്നു.

 

click me!