അത് മാങ്ങയല്ല നാരങ്ങയെന്ന് സച്ചിന്‍; വീഡിയോ വൈറല്‍

Published : Feb 03, 2022, 02:14 PM IST
അത് മാങ്ങയല്ല നാരങ്ങയെന്ന് സച്ചിന്‍; വീഡിയോ വൈറല്‍

Synopsis

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാങ്ങ അല്ല നാരങ്ങ പറിക്കാന്‍ പോയാല്‍ എങ്ങനെയിരിക്കും. സച്ചിന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പറിക്കുന്നത് മാങ്ങയാണെന്ന് തോന്നുമെങ്കിലും നിലത്തുവീണശേഷം  സച്ചിന്‍ പറയുന്നത് പറിച്ചത് നാരങ്ങയാണെന്നാണ്.

സുഹൃത്തിന്റെ കമന്ററിയും വീഡിയോയിലുണ്ട്. സുഹൃത്ത് അത് മാങ്ങയാണെന്ന് പറയുമ്പോള്‍  പന്ത് കറക്കുന്നപോലെ നാരങ്ങ കൈയിലെടുത്ത് സച്ചിന്‍ അത് മാങ്ങയല്ല നാരങ്ങയാണെന്ന് തിരുത്തുന്നു. ഫാം ഹൗസ് പോലുള്ള സ്ഥലത്താണ് സുഹൃത്തിനൊപ്പം സച്ചിന്‍ തോട്ടിയുമെടുത്ത് നാരങ്ങാ പറിക്കാനിറങ്ങിയത്. നിലത്തുവീഴും മുമ്പ് നാരങ്ങ കൈയിലൊതുക്കാന്‍ സച്ചിന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ക്രിക്കറ്റില്‍ ഒരുപാട് ക്യാച്ചുകളെടുത്തിട്ടുള്ള സച്ചിന് പിഴക്കുകയും ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'അന്ന് തന്നെ സഞ്ജുവിനെ കുറിച്ച് ചര്‍ച്ചകളുണ്ടായിരുന്നു'; ഷൊയ്ബ് അക്തറിനും മലയാളി പയ്യനെ നന്നായി ബോധിച്ചു
'സഞ്ജുവിന് മുന്നില്‍ തലകുനിക്കാന്‍ സൂര്യകുമാര്‍ യാദവ് നിര്‍ബന്ധിതനായി'; മുന്‍ ഇന്ത്യന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍