അജിങ്ക്യ രഹാനെയ്‍ക്ക് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നല്‍കിയ ഉപദേശം

By Web DeskFirst Published Sep 23, 2017, 6:11 PM IST
Highlights

ഏതു ക്രിക്കറ്റ് താരത്തിനും പ്രചോദനമാണ് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തനിക്കും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വാക്കുകളാണ് ആത്മവിശ്വാസം നല്‍കിയതെന്ന് അജിങ്ക്യ രഹാനെ പറയുന്നു. എപ്പോഴും തയ്യാറായി ഇരിക്കാനാണ് സച്ചിന്‍ ഉപദേശിച്ചതെന്നും അജിങ്ക്യ രഹാനെ പറയുന്നു.

സച്ചിന്‍ ടെന്‍ഡുല്‍ക്കൊപ്പം ഉള്ള ഫോട്ടോ സോഷ്യല്‍ മാധ്യത്തില്‍ പോസ്റ്റ് ചെയ്‍താണ് ഇതിഹാസ താരത്തിന്റെ ഉപദേശത്തെ കുറിച്ച് അജിങ്ക്യ രഹാനെ വെളിപ്പെടുത്തിയിരിക്കുന്നത്. മുംബൈ സ്റ്റേഡിയത്തില്‍ ഞാന്‍ പ്രാക്‍ടീസ് ചെയ്യുമ്പോഴാണ് അദ്ദേഹത്തെ കണ്ടത്. മത്സരത്തിലേക്ക് തിരിച്ചുവരാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ചിലപ്പോള്‍ അവസരങ്ങള്‍ കിട്ടിയേക്കും. മറ്റു ചിലപ്പോള്‍ കിട്ടിയില്ലെന്നും വരും. പക്ഷേ എപ്പോഴും നമ്മള്‍ തയ്യാറായി ഇരിക്കണം. എപ്പോഴും മാനസികാമായി കരുതിയിരിക്കണം എന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്റെ ബാറ്റിംഗ് ടെക്നിക്കിനെ കുറിച്ചായിരുന്നില്ല അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഓസീസിനെതിരെ നിരവധി മത്സരങ്ങള്‍ കളിച്ച ആളാണ്. അവരുടെ ബൗളിംഗിന്റെ ലൈനും ലെംഗ്തിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അദ്ദേഹത്തെ കുറിച്ചു സംസാരിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് കിട്ടിയ ആത്മവിശ്വാസം വലുതായിരുന്നു- അജിങ്ക്യ രഹാനെ പറഞ്ഞു.

click me!