കേരളത്തിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരെ ഒഡിഷ മികച്ച രീതിയിലാണ് തുടങ്ങിയത്. ഓപ്പണര്‍മാരായ ഷന്തനു മിശ്രയും ഗൗരവ് ചൗധരിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഒഡിഷക്ക് ഭേദപ്പെട്ട തുടക്കം. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 404 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒഡിഷ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സുമായി ക്യാപ്റ്റൻ സുബ്രാന്‍ഷു സേനാപതിയും രണ്ട് റണ്‍സുമായി സന്ദീപ് പട്നായിക്കുമാണ് ക്രീസില്‍. 50 റണ്‍സെടുത്ത ഗൗരവ് ചൗധരിയുടെയും 32 റണ്‍സെടുത്ത ശന്തനു മിശ്രയുടെയും 14 റണ്‍സെടുത്ത ഓം ടി മുണ്ഡെയയുടെയും വിക്കറ്റുകളാണ് ഒഡിഷക്ക് നഷ്ടമായത്. 7 വിക്കറ്റ് ശേഷിക്കെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താൻ ഒഡിഷക്ക് 290 റണ്‍സ് കൂടി വേണം.
കേരളത്തിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരെ ഒഡിഷ മികച്ച രീതിയിലാണ് തുടങ്ങിയത്. ഓപ്പണര്‍മാരായ ഷന്തനു മിശ്രയും ഗൗരവ് ചൗധരിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഷന്തനു മിശ്രയെ പുറത്താക്കി ജലജ് സക്സേനയാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ഗൗരവ് ചൗധരിയെ ആദിത്യ സര്‍വാതെ പുറത്താക്കി. സ്കോര്‍ 100 കടന്നതിന് പിന്നാലെ ഓം മുണ്ഡെയെ കൂടി പുറത്താക്കി സര്‍വാതെ ഒഡിഷയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു.
നേരത്തെ രണ്ടാം ദിനം ആറിന് 245 എന്ന നിലയില്‍ ക്രീസിലിറങ്ങിയ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 404 റണ്‍സില്‍ അവസാനിച്ചിരുന്നു. സച്ചിന് ബേബിയുടെയും അസറുദ്ദീന്റെയും മികവിലാണ് കേരളം തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും ശക്തമായി തിരിച്ചുവന്നത്. മുഹമ്മദ് അസറുദ്ദീന് (പുറത്താവാതെ 139), സച്ചിന് ബേബി (113) എന്നിവരുടെ ഇന്നിംഗ്സുകളാണ് കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചത്. ആദിത്യ സര്‍വാതെ (53), അഭിജിത് പ്രവീണ്‍(14), വൈശാഖ് ചന്ദ്രന് (1), നിധീഷ് എം ഡി (15) എന്നിവരും കേരളത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 18 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. തുടര്‍ന്ന് സച്ചിന് ബേബിയും മുഹമ്മദ് അസറുദ്ദീനും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന്റെ ഇന്നിങ്സിന് കരുത്ത് പകര്‍ന്നത്.
കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേര്‍ന്ന് 141 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ചായയ്ക്ക് ശേഷം കളി പുനരാരംഭിച്ച് വൈകാതെ തന്നെ സച്ചിന് ബേബി തന്റെ സെഞ്ച്വറി തികച്ചു. ലളിത് യാദവിന്റെ പന്തില്‍ സിംഗിളെടുത്താണ് സച്ചിന് തന്റെ 16-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഒടുവില്‍ ആദ്യ ദിവസത്തെ കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍ത്തെ ഓവറിലാണ് സച്ചിന് ബേബിയുടെ വിക്കറ്റ് നഷ്ടമായത്. 11 ബൗണ്ടറികളും ഒരു സിക്സുമടക്കം 112 റണ്‍സെടുത്താണ് സച്ചിന് മടങ്ങിയത്.
