പരമ്പരയിലെ ആദ്യ രണ്ട് ടി20 മത്സരങ്ങൾക്കും ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവൽ ആണ് വേദിയാവുന്നത്. ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.
ക്രൈസ്റ്റ്ചർച്ച്: ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് വ്യാഴാഴ്ച(ഒക്ടോബർ 22) തുടക്കമാകും. ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലിറങ്ങുന്ന 16 അംഗ ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണ്, തിലക് വർമ്മ, അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി തുടങ്ങിയ പ്രമുഖതാരങ്ങളെല്ലാമുണ്ട്.
പരമ്പരയിലെ ആദ്യ രണ്ട് ടി20 മത്സരങ്ങൾക്കും ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവൽ ആണ് വേദിയാവുന്നത്. ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. തുടർന്ന് മൂന്നാം മത്സരം വെല്ലിംഗ്ടണിലെ എൻആർവൈ സ്റ്റേഡിയത്തിലും (ഒക്ടോബർ 27), നാലാം മത്സരം ഓക്ക്ലൻഡിലെ ഈഡൻ പാർക്കിലും (ഒക്ടോബർ 30), അവസാന പോരാട്ടം ഹാമിൽട്ടണിലെ സെഡൺ പാർക്കിലും (നവംബർ 1) നടക്കും.
ടി20 പരമ്പരയ്ക്ക് ശേഷം 5 ഏകദിനങ്ങളും 2 ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന പരമ്പരയും ഇന്ത്യ ന്യൂസിലൻഡിൽ കളിക്കും. ന്യൂസിലൻഡിലെ പ്രാദേശിക സമയം രാത്രി 8:00 മണിക്കാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30നാണ് ടി20 മത്സരങ്ങള് തുടങ്ങുക. ഇന്ത്യയിലെ ആരാധകർക്ക് സോണി സ്പോർട്സ് നെറ്റ്വർക്കിലൂടെ മത്സരങ്ങൾ തത്സമയം കാണാം. സോണി ലിവ് ആപ്പിലും വെബ്സൈറ്റിലും ലൈവ് സ്ട്രീമിംഗ് ലഭ്യമായിരിക്കും.
രവി ശാസ്ത്രി, സുനിൽ ഗാവസ്കർ, ഹർഷ ഭോഗ്ലെ തുടങ്ങിയ പ്രമുഖർ അടങ്ങുന്ന കമന്ററി ടീമിലൂടെ ഹിന്ദി കമന്ററിയോടെ മത്സരം ആസ്വദിക്കാനാകും. ന്യൂസിലൻഡിൽ സ്കൈ സ്പോർട്സിലും യു.എസ്.എയിലും കാനഡയിലും വില്ലോ ടിവിയിലുമാണ് സംപ്രേക്ഷണം.
