അർജുൻ തെണ്ടുൽക്കറോടൊപ്പം ഉണ്ടായിരുന്ന സുന്ദരിക്കുട്ടി ഇതാ; ഫോട്ടോ പങ്കുവെച്ച് താരം

Published : Aug 08, 2018, 01:36 PM IST
അർജുൻ തെണ്ടുൽക്കറോടൊപ്പം ഉണ്ടായിരുന്ന സുന്ദരിക്കുട്ടി ഇതാ; ഫോട്ടോ പങ്കുവെച്ച് താരം

Synopsis

ന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീം അംഗമായി ശ്രീലങ്കയ്ക്ക് എതിരെ നടന്ന യൂത്ത് ടെസ്റ്റിലായിരുന്നു അർജുന്റെ ക്രിക്കറ്റ് ഫീൽഡിലേക്കുള്ള അരങ്ങേറ്റം. ടെസ്റ്റിൽ ഇടം നേടിയെങ്കിലും യൂത്ത് ഏകദിന ടീമിൽ അർജുന് തന്റെതായ സ്ഥാനം കണ്ടെത്താനായില്ല. തുടർന്ന് ക്രിക്കറ്റിൽ നിന്ന് ലഭിച്ച ഇടവേളയിൽ ലണ്ടനിൽ പോയി അടിച്ച് പൊളിക്കുകയാണ് അർജുൻ. 

ദില്ലി: ലോകം കണ്ട ഏറ്റവും മികച്ച ക്രക്കറ്റ് താരമാണ് സച്ചിൻ തെഡുൽക്കർ. ലോകമെമ്പാടുമുള്ള ക്രക്കറ്റ് പ്രേമികളുടെ പ്രിയ താരത്തിന്റെ മകൻ അർജുൻ തെൻഡുൽക്കർ രാജ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ട് അധിക നാളായിട്ടില്ല. അച്ഛൻ പിച്ചില്‍ ബാറ്റ് കൊണ്ട് തിളങ്ങിയെങ്കിൽ മകൻ എത്തിയത് ബൗളറായി തിളങ്ങാനാണ്. 

ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീം അംഗമായി ശ്രീലങ്കയ്ക്ക് എതിരെ നടന്ന യൂത്ത് ടെസ്റ്റിലായിരുന്നു അർജുന്റെ ക്രിക്കറ്റ് ഫീൽഡിലേക്കുള്ള അരങ്ങേറ്റം. ടെസ്റ്റിൽ ഇടം നേടിയെങ്കിലും യൂത്ത് ഏകദിന ടീമിൽ അർജുന് തന്റെതായ സ്ഥാനം കണ്ടെത്താനായില്ല. തുടർന്ന് ക്രിക്കറ്റിൽ നിന്ന് ലഭിച്ച ഇടവേളയിൽ ലണ്ടനിൽ പോയി അടിച്ച് പൊളിക്കുകയാണ് അർജുൻ. 

തന്റെ അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് അർജുൻ ഇടവേള മനോഹരമാക്കുന്നത്. ഇക്കൂട്ടത്തിൽ താരത്തിനൊപ്പം ഒരു സുന്ദരി കുട്ടിയുണ്ട്. മറ്റാരുമല്ല ഇംഗ്ലണ്ടിന്റെ വനിത ക്രിക്കറ്റ് താരം ഡാനില്ലി വൈറ്ററാണ് ആ സുന്ദരി കുട്ടി . ഇരുവരും തമ്മിലുള്ള ഫോട്ടോ അർജുൻ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്കായ് പങ്കുവെച്ചിട്ടുണ്ട്. ഒരു ലഞ്ചിനിടെയാണ് സെൽഫി പകർത്തിയത്. 

ഇന്ത്യൻ നായകൻ വിരാട് കോലിയോട് പ്രണയാഭ്യർത്ഥന നടത്തിയാണ് ഡാനില്ലി വൈറ്റ് പ്രശസ്തയാവുന്നത്. 2014ൽ  ദക്ഷിണാഫ്രിക്കൻ പരമ്പരക്കിടെ കോഹ്‌ലിയുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട് ഡാനില്ലി പരസ്യമായി കോലിയോട് വിവാഹാഭ്യർഥന നടത്തി. പിന്നീട് ഇംഗ്ലണ്ടിൽ ടെസ്റ്റ് കളിക്കാനെത്തിയ കോഹ്‌ലിയെ ഡാനില്ലി നേരിട്ട് കണ്ടിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍