വൈസ് ക്യാപ്റ്റനെക്കാള്‍ പ്രാധാന്യം ക്യാപ്റ്റന്റെ ഭാര്യക്ക്; അനുഷ്കക്കെതിരെ ആരാധകര്‍

Published : Aug 08, 2018, 12:16 PM ISTUpdated : Aug 08, 2018, 12:25 PM IST
വൈസ് ക്യാപ്റ്റനെക്കാള്‍ പ്രാധാന്യം ക്യാപ്റ്റന്റെ ഭാര്യക്ക്; അനുഷ്കക്കെതിരെ ആരാധകര്‍

Synopsis

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മക്കെതിരെ സോഷ്യല്‍മീഡിയ പ്രതിഷേധം. കഴിഞ്ഞ ദിവസം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം അനുഷ്കയും മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു.

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മക്കെതിരെ സോഷ്യല്‍മീഡിയ പ്രതിഷേധം. കഴിഞ്ഞ ദിവസം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം അനുഷ്കയും മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു.

ഈ ചിത്രത്തില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ ഏറ്റവും പിന്‍നിരയിലും അനുഷ്ക മുന്‍നിരയിലുമായിരുന്നു നിന്നിരുന്നത്. ഇതാണ് ഒരുവിഭാഗം ആരാധകരെ ചൊടിപ്പിച്ചത്. ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രത്തിന് താഴെ രൂക്ഷ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തുകയും ചെയ്തു.

ഇതൊരു ടീം ഇവന്റാണെന്നും അല്ലാതെ ഫാമിലി ഫോട്ടോ അല്ലെന്നും ആരാധകര്‍ വിമര്‍ശിച്ചു. ഇങ്ങനെപോയാല്‍ അന്തിമ ഇലവനില്‍ അനുഷ്ക കളിക്കുമെന്നുവരെ ആരാധകര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. അനുഷ്ക മാത്രമാണ് കളിക്കാരുടെ ഭാര്യയായി ചിത്രത്തിലുള്ളത്.

മറ്റ് താരങ്ങളുടെ ഭാര്യമാരാരും പങ്കെടുക്കാത്ത ഔദ്യോഗിക ചടങ്ങില്‍ അനുഷ്കക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ചിലര്‍ ചോദിക്കുന്നു. വിമര്‍ശനങ്ങള്‍ക്ക് കോലിയോ അനുഷ്കയോ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ടെസ്റ്റ് പരമ്പരക്കിടെ ഭാര്യമാരെ കൊണ്ടുവരരുതെന്ന് ബിസിസിഐ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും കോലിയെയും അനുഷ്കയെയും എപ്പോഴും ഒരുമിച്ചാണ് കാണാറുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്