പാതി വഴിയില്‍ സമൃദ്ധ വീണു; ഉഷയുടെ കുടുംബത്തിലേക്ക് വീണ്ടുമൊരു മെഡലെന്ന സ്വപ്‌നത്തിന് ഇനിയും കാത്തിരിക്കണം

Published : Nov 18, 2019, 06:24 PM IST
പാതി വഴിയില്‍ സമൃദ്ധ വീണു; ഉഷയുടെ കുടുംബത്തിലേക്ക് വീണ്ടുമൊരു മെഡലെന്ന സ്വപ്‌നത്തിന് ഇനിയും കാത്തിരിക്കണം

Synopsis

 ഉഷയുടെ ഇളയ സഹോദരിയുടെ മകള്‍ സമൃദ്ധ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സബ് ജൂനിയര്‍ 600 മീറ്റര്‍ ഫൈനലില്‍ മത്സരിച്ചെങ്കിലും പരിക്കേറ്റ് പാതിവഴിയില്‍ പിന്‍മാറേണ്ടിവന്നു.

കണ്ണൂര്‍: പി ടി ഉഷയുടെ കുടുംബത്തിലേക്ക് വീണ്ടുമൊരു മെഡലെന്ന സ്വപ്‌നത്തിനായി കാത്തിരുന്ന കണ്ണൂരിലെ ട്രാക്കില്‍ നിരാശ. ഉഷയുടെ ഇളയ സഹോദരിയുടെ മകള്‍ സമൃദ്ധ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സബ് ജൂനിയര്‍ 600 മീറ്റര്‍ ഫൈനലില്‍ മത്സരിച്ചെങ്കിലും പരിക്കേറ്റ് പാതിവഴിയില്‍ പിന്‍മാറേണ്ടിവന്നു.

മത്സരം പാതി പിന്നിടുമ്പോള്‍ മുന്‍ നിരയില്‍ തന്നെയായിരുന്നു സമൃദ്ധ. എന്നാല്‍ നിര്‍ഭാഗ്യം പേശീ വലിവിന്റെ രൂപത്തിലെത്തി. 400 മീറ്റര്‍ പിന്നിടും മുമ്പ് തന്നെ സമൃദ്ധ ട്രാക്കില്‍ വീണു. പിന്നീട് സ്‌ട്രെച്ചറില്‍ മെഡിക്കല്‍ റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. 
 
നാല് പതിറ്റാണ്ടിന് ശേഷം ഉഷയുടെ കുടുംബത്തില്‍ നിന്ന് ട്രാക്കിലേക്കെത്തുന്ന ആദ്യ താരമാണിത്. ഉഷയുടെ ഇളയ സഹോദരി സുമയുടെ മകളാണ് സമൃദ്ധ. ഉപദേശങ്ങളും പിന്തുണയുമായി പി ടി ഉഷ താരത്തിന് കൂടെതന്നെയുണ്ടായിരുന്നു. ഉഷ സ്‌കൂളിലെ തന്നെ മയൂഖ വിനോദിനാണ് സ്വര്‍ണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യയോ, ഇംഗ്ലണ്ടോ?, വാംഖഡെയിലെ സെമി പോരില്‍ മഴ കളിച്ചാല്‍ പണി കിട്ടുക ഇന്ത്യക്ക്, പക്ഷെ ആശ്വാസമായി കാലവവസ്ഥാ പ്രവചനം
ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഇംഗ്ലണ്ടിനെതിരായ സെമി പോരില്‍ ടീമില്‍ നിര്‍ണായക മാറ്റം?, ഇന്ത്യയുടെ സാധ്യതാ ഇലവന്‍