Latest Videos

ചൈനയ്‌ക്കെതിരായ മത്സരം: ടീമില്‍ മലയാളികള്‍; അനസുമായുള്ള കൂട്ടുക്കെട്ട് നിര്‍ണായകമെന്ന് ജിങ്കന്‍

By Web TeamFirst Published Oct 10, 2018, 4:51 PM IST
Highlights
  • ചൈനയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നെലെയാണ പ്രഖ്യാപിച്ചത്. 22 അംഗ ടീമില്‍ രണ്ട് മലയാളി താരങ്ങള്‍ ടീമിലിടം നേടി. അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും. അനസ് അണി നിരക്കുന്ന പ്രതിരോധത്തിലേക്കാണ് ഫുട്‌ബോള്‍ ആരാധകകര്‍ ഉറ്റു നോക്കുന്നത്.
     

മുംബൈ: ചൈനയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നെലെയാണ പ്രഖ്യാപിച്ചത്. 22 അംഗ ടീമില്‍ രണ്ട് മലയാളി താരങ്ങള്‍ ടീമിലിടം നേടി. അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും. അനസ് അണി നിരക്കുന്ന പ്രതിരോധത്തിലേക്കാണ് ഫുട്‌ബോള്‍ ആരാധകകര്‍ ഉറ്റു നോക്കുന്നത്. അതിനിടെയാണ് സന്ദേശ് ജിങ്കാന്റെ പ്രസ്താവന.  

അനസ് എടത്തൊടികയുമായുള്ള കൂട്ടുകെട്ട് ചൈനയുമായുള്ള മത്സരത്തില്‍ നിര്‍ണായകമാകുമെന്ന് ജിങ്കന്‍ പറഞ്ഞു. അനസും ഞാനും നല്ല ധാരണയിലാണ്. കൂടുതല്‍ മത്സരം കളിക്കുന്നതിന് അനുസരിച്ച് ശക്തമായി വരുന്നെന്നും താരം. ഒക്‌റ്റോബര്‍ 13നാണ് മത്സരം. ഐഎസ്എല്‍ താരങ്ങള്‍ ആധിപത്യം സ്ഥാപിച്ച ടീം ലിസ്റ്റില്‍ ആകെ ഒരൊറ്റ ഐ ലീഗ് താരം മാത്രമാണ് ഇടം പിടിച്ചിരിക്കുന്നത്. ഈസ്റ്റ് ബംഗാള്‍ പ്രതിരോധ താരമായ സലാം രഞ്ജന്‍ സിങ്. പാസ്‌പോര്‍ട് സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം എടികെ താരം ബല്‍വന്ത് സിംഗിന് അവസാന സ്‌ക്വാഡില്‍ ഇടം പിടിക്കാനായില്ല.

ഗോള്‍ കീപ്പര്‍: ഗുര്‍പ്രീത് സന്ധു, അമരീന്ദര്‍ സിംഗ്, കരണ്‍ജിത് സിംഗ്. ഡിഫന്‍ഡര്‍: സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക, പ്രിതം കോട്ടല്‍, സര്‍തക് ഗൊലൂയ്, സലം രഞ്ജന്‍ സിങ്്, നാരായണ്‍ ദാസ്, സുഭാഷിഷ് ബോസ്, മിഡ്ഫീല്‍ഡര്‍: ഉദാന്ത സിംഗ്, നിഖില്‍ പൂജാരി, പ്രണയ് ഹാള്‍ഡര്‍, ബോര്‍ഹസ്, അനിരുദ്ധ് ഥാപ, വിനീത് റായ്, ഹലിചരന്‍ നര്‍സാരി, ആഷിഖ് കുരുണിയന്‍. സ്‌ട്രൈക്കേഴ്‌സ്: ഛേത്രി, ജെജെ, സുമീത് പാസി, ഫറൂഖ് ചൗധരി.

click me!