പാക് സ്വാതന്ത്രദിനത്തിന്‍റെ പേരില്‍ ട്രോളിയവരുടെ വായടപ്പിച്ച് സാനിയയുടെ കിടിലന്‍ മറുപടി

Published : Aug 15, 2018, 12:53 PM ISTUpdated : Sep 10, 2018, 04:49 AM IST
പാക് സ്വാതന്ത്രദിനത്തിന്‍റെ പേരില്‍ ട്രോളിയവരുടെ വായടപ്പിച്ച് സാനിയയുടെ കിടിലന്‍ മറുപടി

Synopsis

പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെയാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിവാഹം ചെയ്തത്.  2010 ഏപ്രിൽ 12-നായിരുന്നു ഇരുവരുടെയും വിവാഹം. എട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വിവാഹത്തിന്‍റെ പേരിലുള്ള ട്രോള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. സ്വാതന്ത്രദിനത്തിന്‍റെ പേരില്‍ ട്രോളുമായി എത്തിയ ആള്‍ക്ക് സാനിയ നല്‍കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 

ആഗസ്റ്റ് 14 ന് സ്വാതന്ത്ര്യദിനം ആഘേഷിക്കുന്ന തന്റെ പാകിസ്താനി ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള സാനിയയുടെ ട്വീറ്റിന് താഴെ ട്രോളുമായി എത്തിയ ആള്‍ക്കാണ് സാനിയ അതേ നാണയത്തില്‍ മറുപടി നല്‍കിയത്. ' സ്വാതന്ത്ര്യദിനാശംസകൾ സാനിയ... നിങ്ങളുടെ സ്വാതന്ത്ര്യദിനം ഇന്നല്ലേ (ഓഗസ്റ്റ് 14 )' എന്നായിരുന്നു സാനിയയോട് ഇദ്ദേഹത്തിന്റെ ചോദ്യം പാകിസ്താൻ സ്വാതന്ത്ര്യ ദിനം നിങ്ങളുടെയും സ്വാതന്ത്ര്യ ദിനമല്ലേ എന്നായിരുന്നു കമന്‍റ്.

‘അല്ല… എൻറെ ഭർത്താവിൻറെയും അദ്ദേഹത്തിന്റെ നാട്ടുകാരുടെയും സ്വാതന്ത്ര്യദിനം ഇന്നാണ് (ഓഗസ്റ്റ് 14). എന്‍റെയും എൻറെ നാട്ടുകാരുടെയും സ്വാതന്ത്ര്യദിനം നാളെയാണ് ( ഓഗസ്റ്റ് 15 ). താങ്കളുടെ തെറ്റിദ്ധാരണ മാറിയെന്ന് കരുതട്ടെ’ എന്നായിരുന്നു സാനിയയുടെ മറുപടി. താങ്കളുടെ തെറ്റിദ്ധാരണ മാറിയെന്ന് കരുതട്ടെ എന്നും സാനിയ കുറിച്ചു. മറുപടിക്ക് അവസാനം ‘എപ്പോഴാണ് താങ്കളുടെ സ്വാതന്ത്ര്യദിനം?’ എന്ന് ചോദിക്കാനും സാനിയ മറന്നില്ല.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു