
ഹൈദരാബാദ്: മകന്‍ ഇസാന്‍ മിര്‍സ മാലിക്കിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട് ടെന്നീസ് സൂപ്പര്‍ താരം സാനിയ മിര്‍സ. ഒക്‌ടോബര്‍ 30നാണ് സാനിയ- മാലിക്ക് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. എന്നാല്‍ ആദ്യമായാണ് കുഞ്ഞ് താരത്തിന്‍റെ മുഖം വ്യക്തമാകുന്ന ചിത്രം പുറത്തുവരുന്നത്. 'ലോകത്തോട് ഹലോ പറയാനുള്ള സമയമാണിത്'- ചിരിക്കുന്ന ഇസാന്‍റെ ചിത്രത്തിനൊപ്പം സാനിയ കുറിച്ചു.
ചിരിക്കുന്ന ഇഷാന് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, നേഹ ദൂപിയ, ഫറാ ഖാന്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ ഇഷാന് ആശംസയും സന്തോഷവും പ്രകടിപ്പിച്ച് ചിത്രത്തിന് കമന്‍റിട്ടു. ബാഡ്‌മിന്‍റണ്‍ സൂപ്പര്‍ താരം പി വി സിന്ധുവും ആശംസയുമായെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!