യോയോ ടെസ്റ്റ് കടന്ന് സഞ്ജു സാംസണ്‍

Web Desk |  
Published : Jul 12, 2018, 02:45 AM ISTUpdated : Oct 04, 2018, 03:04 PM IST
യോയോ ടെസ്റ്റ് കടന്ന് സഞ്ജു സാംസണ്‍

Synopsis

. ഇംഗ്ലണ്ടിനെതിരായ എ ടീമില്‍ നിന്നും യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സഞ്ജു പുറത്തായിരുന്നു

ബംഗളൂരു:  യോയോ ടെസ്റ്റ് കടന്ന് മലയാളി താരം സഞ്ജു സാംസണ്‍. ഇംഗ്ലണ്ടിനെതിരായ എ ടീമില്‍ നിന്നും യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സഞ്ജു പുറത്തായിരുന്നു.ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കാനുളള ഫിറ്റ്‌നെസ് കടമ്പയായ യോ യോ ടെസ്റ്റ് സഞ്ജു സാംസണ്‍ പാസ്സായി. 

ബംഗളുരു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ടെസ്റ്റിൽ 17.3 പോയിന്റ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷൻ നേടിയത്. 16.1 പോയന്റുകളാണ് ടെസ്റ്റ് പാസാകാൻ  നേടേണ്ടത്. നേരത്തെ നടന്ന ടെസ്റ്റിൽ സഞ്ജു പരാജയപ്പെട്ടത് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടിമിലേക്കുള്ള അവസരം നഷ്ടപ്പെട്ടിരുന്നു.
 
ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിട്ടതിനാലാണ് ആദ്യ ടെസ്റ്റ് വിജയിക്കാൻ സാധിക്കാതിരുന്നത് എന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. കഴിഞ്ഞ ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജുവിനെ കുറിച്ച് ലോക താരങ്ങൾ വലിയ പ്രതീക്ഷ പങ്കുവച്ചിരുന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ 2026: ഒൻപത് മിനുറ്റില്‍ ഏഴ് ബൗണ്ടറി, തകർക്കാനാകാത്ത സ്ട്രൈക്ക് റേറ്റ്
ഐപിഎല്‍ 2026: 'തമ്മിലടിച്ച്' ആര് കയറും? ടി20 ടീമിലെ ഓപ്പണിങ് സ്ഥാനം ലക്ഷ്യമിട്ട് യുവതാരങ്ങള്‍