സഞ്ജുവിന്റെ കളി കാണാനിരിക്കുന്നതേയുളളൂ ;  വാട്‌മോര്‍

Web Desk |  
Published : Apr 09, 2018, 07:17 AM ISTUpdated : Jun 08, 2018, 05:49 PM IST
സഞ്ജുവിന്റെ കളി കാണാനിരിക്കുന്നതേയുളളൂ ;  വാട്‌മോര്‍

Synopsis

പണം കിട്ടുന്നത് മികവിനാണ്. കളിയെ അതു ബാധിക്കില്ല. നല്ല കളി വരാനിരിക്കുന്നേ ഉള്ളൂ വാട്ട്‌മോര്‍ പറഞ്ഞു. 


ഇത്തവണത്തെ ഐ പി എല്ലില്‍ സംഞ്ജു സാംസന്റെ കളിമികവ്  കൂടുതല്‍ പ്രകടമാകുമെന്ന് കോച്ച് ഡേവ് വാട്‌മോര്‍. പ്രതിഫലം കൂടിയതിന്റെ സമ്മര്‍ദ്ദം സഞ്ജുവിനെ ബാധിക്കില്ലെന്നും വാട്‌മോര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

രാജസ്ഥാന്‍ റോയല്‍സ് രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷമാണ് ഐപിഎല്ലിലേക്ക് തിരികെ എത്തുന്നത്. യുവനിരയുമായി രണ്ടാം വരവ് ആഘോഷമാക്കാനൊരുങ്ങുന്ന ടീമിലെ  പ്രധാനിയാണ് സഞ്ജു. കഴിഞ്ഞ തവണ ഡല്‍ഹിക്ക് വേണ്ടി ഇറങ്ങി സഞ്ജു ഇന്ത്യന്‍ ബാറ്റസ്മാന്‍മാരില്‍ സെഞ്ച്വറി നേടിയ ഏക താരമായിരുന്നു. എട്ടു കോടി രൂപയക്ക് ടീമിലെത്തിയ താരം  കൂടുതല്‍ മികവുകാട്ടുമെന്ന് വാട്ട്‌മോര്‍. പണം കിട്ടുന്നത് മികവിനാണ്. കളിയെ അതു ബാധിക്കില്ല. നല്ല കളി വരാനിരിക്കുന്നേ ഉള്ളൂ വാട്ട്‌മോര്‍ പറഞ്ഞു. 

രഞ്ജി ട്രോഫിയില്‍ വാട്‌മോറിന് കീഴില്‍  ആഭ്യന്തര ക്രിക്കറ്റ്   കരിയറിലെ മികച്ച പ്രകടമാണ്  സാംസണ്‍ ഇത്തവണ പുറത്തെടുത്തത്. ഈ മികവ് സഞ്ജു ഈ സീസണിലും തുടരുമെന്നും വാട്‌മോര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പരിക്കേറ്റ് പുറത്തായ ആയുഷ് മാത്രെക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്, എത്തുന്നത് മുന്‍ മുംബൈ താരം
വാംഖഡെയിലെ എല്‍ ക്ലാസിക്കോ പോരില്‍ ടോസ് ഭാഗ്യം മുംബൈയ്‌ക്കൊപ്പം; ചെന്നൈ ടീമില്‍ മാറ്റം, ധോണി ഇന്നും പുറത്ത്