അന്ന് കോലിയും എന്നെപ്പോലെ ഷര്‍ട്ടൂരി വിജയം ആഘോഷിക്കും: ഗാംഗുലി

By Web DeskFirst Published Apr 8, 2018, 10:58 PM IST
Highlights

നമ്മളാളും റോബോട്ടുകളല്ല. മറ്റുള്ളവര്‍ എന്തു കരുതും എന്തെഴുതും എന്ന് കരുതി എല്ലായ്പ്പോഴും പെരുമാറാനാവില്ല.

കൊല്‍ക്കത്ത: നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെ കീഴടക്കിയശഷം ലോര്‍ഡ്സിലെ ബാല്‍ക്കണിയില്‍ നിന്ന് സൗരവ് ഗാംഗുലി ഷര്‍ട്ടൂരി വിജയം ആഘോഷിച്ചത് മുന്‍കൂട്ടി തീരുമാനിച്ചപ്രകാരം അയിരിക്കില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. പെട്ടെന്നുണ്ടായ വിജയാവേശത്തില്‍ ചെയ്തുപോയ കാര്യമാകാം അത്. ലോര്‍ഡ്സില്‍ മാത്രമല്ല, മറ്റെവിടെയും അത് ആവര്‍ത്തിക്കാം. വെല്ലുവിളികളെയെല്ലാം മറികടന്ന് വിജയം നേടുമ്പോഴുള്ള സന്തോഷത്തില്‍ മറ്റുള്ളവര്‍ എന്തു കരുതുമെന്നോ എഴുതമെന്നോ ഒന്നും ചിന്തിക്കാതെ ചെയ്തകാര്യമാണതെന്നും ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് കോലി പറഞ്ഞു.

നമ്മളാളും റോബോട്ടുകളല്ല. മറ്റുള്ളവര്‍ എന്തു കരുതും എന്തെഴുതും എന്ന് കരുതി എല്ലായ്പ്പോഴും പെരുമാറാനാവില്ല. 16 വര്‍ഷം മുമ്പ് നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍ പിന്തുടരുമ്പോള്‍ ഇന്ത്യയുടെ പകുതി വിക്കറ്റുകള്‍ 150 റണ്‍സെടുക്കുമ്പോഴേക്കും നഷ്ടമായിരുന്നു. ഈ സമയം കളി തോറ്റെന്ന് കരുതി വിഷമത്തോടെ ഞാന്‍ ഉറങ്ങാന്‍ പോയി. എന്നാല്‍ ഇന്ത്യ ജയിച്ചുവെന്ന് പിറ്റേന്ന് അറിഞ്ഞപ്പോള്‍ സ്വപ്നമാണെന്നാണ് ആദ്യം കരുതിയതെന്നും കോലി വ്യക്തമാക്കി.

എന്നാല്‍ 2019ലെ ലോകപ്പില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യ കപ്പുയര്‍ത്തിയാല്‍ കോലിയും തന്നെപ്പോലെ ഷര്‍ട്ടൂരി വിജയം ആഘോഷിക്കുമെന്നാണ് കരുതുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത സൗരവ് ഗാംഗുലി വ്യക്തമാക്കി. 2019ലെ ലോകകപ്പ് ഇന്ത്യ ജയിച്ചാല്‍ ഒരുകാര്യം ഉറപ്പ് പറയാനാവും. ഞാനും നിങ്ങളും എല്ലാം അപ്പോള്‍ അവിടെയുണ്ടാകും. ക്യാമറകളെല്ലാം തയാറായിരിക്കും. ഓക്സ്ഫോര്‍ഡ് തെരുവുകളിലൂടെ ഷര്‍ട്ടൂരി സിക്സ് പായ്ക്ക് ബോഡിയും കാണിച്ച് കിരീടവുമായി വിജയം ആഘോഷിക്കുന്ന കോലിയെ കാണാം. ഹര്‍ദ്ദീക് പാണ്ഡ്യയായിരിക്കും അപ്പോള്‍  അയാളെ അനുകരിക്കുകയെന്നും തമാശയായി ഗാംഗുലി പറഞ്ഞു.

 

 

click me!