സന്തോഷ് ട്രോഫി: അവസാന റൗണ്ടിലേക്ക് കേരളം യോഗ്യത നേടി

By Web DeskFirst Published Jan 9, 2017, 1:08 PM IST
Highlights

സന്തോഷ് ട്രോഫി ഫുട്ബോളിന്റെ  അവസാന റൗണ്ടിലേക്ക് കേരളം യോഗ്യത നേടി. ലീഗിലെ അവസാന കളിയിൽ കർണ്ണാടകയുമായി ഗോൾ രഹിത സമനില നേടിയാണ് കേരളം അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയത്. യോഗ്യത റൗണ്ടിൽ കേരളം രണ്ട് ജയവും ഒരു സമനിലയുമായാണ് അവസാന റൗണ്ടിലെത്തിയത്. ഇന്ന് നടന്ന ആന്ധ്ര - പോണ്ടിച്ചേരി മത്സരവും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഗോളൊന്നും നേടിയില്ല. എ ഗ്രൂപ്പിലെ മത്സരങ്ങൾ ഇന്ന് അവസാനിച്ചു.

click me!