
തിരുവനന്തപുരം: കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളായതിൽ ആഹ്ളാദം പ്രകടിപ്പിച്ച് ഏപ്രിൽ ആറിന് വിജയദിനമായി ആഘോഷിക്കും. ആറിന് സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ കേരളാ ടീമിന് സ്വീകരണം നൽകും. വൈകുന്നേരം നാല് മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് സ്വീകരണം.
മുഖ്യമന്ത്രി പിണറായി വിജയൻ ടീം ക്യാപ്റ്റൻ രാഹുൽ വി. രാജിനെയും കോച്ച് സതീവൻ ബാലനെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. 14 വർഷത്തിനു ശേഷമുള്ള നേട്ടം കായിക കേരളത്തിന് ഊർജം നൽകുമെന്ന് മുഖ്യമന്ത്രി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!