സന്തോഷ് ട്രോഫി; കേരളത്തിന്റെ മത്സരം അല്‍പ സമയത്തിനകം

By Web DeskFirst Published Mar 19, 2018, 1:56 PM IST
Highlights
  • ആദ്യമത്സരത്തില്‍ ചണ്ഡിഗഡാണ് കേരളത്തിന്റെ എതിരാളി.
  • വൈകിട്ട് മൂന്ന് മുതല്‍ രബീന്ദ്ര സരോബര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ അവസാന റൗണ്ട് മത്സരങ്ങള്‍ക്കായി കേരളം ഇന്നിറങ്ങും. ആദ്യമത്സരത്തില്‍ ചചണ്ഡിഗഢാണ് കേരളത്തിന്റെ എതിരാളി. വൈകിട്ട് മൂന്ന് മുതല്‍ രബീന്ദ്ര സരോബര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എയില്‍ ദുര്‍ബലരാണ് ചണ്ഡിഗഢ്. ആതിഥേയരായ ബംഗാളും വടക്ക് കിഴക്കന്‍ ശക്തികളായ മണിപ്പൂരുമാണ് മറ്റു ടീമുകള്‍. മറ്റൊരു മത്സരത്തില്‍ മണിപ്പൂര്‍- ബംഗാളിനെ നേരിടും. പ്രാഥമിക റൗണ്ടില്‍ ഫലം കണ്ട അറ്റാക്കിങ് ഫോര്‍മേഷന്‍ തന്നെയാണ് ഫൈനല്‍ റൗണ്ടുകളിലും പരിശീലകന്‍ സതീവന്‍ ബാലന്‍ ഉപയോഗിക്കുക.

ബെംഗളൂരുവില്‍ നടന്ന ദക്ഷിണ മേഖലാ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഒന്നാം സ്ഥാനം നേടിയാണ് കേരളം അവസാന റൗണ്ടിന് യോഗ്യത നേടിയത്. രാഹുല്‍ രാജാണ് കേരളത്തിന്റെ ക്യാപ്റ്റന്‍. കേരളം ടീം താഴെ.

ഗോള്‍ കീപ്പര്‍- മിഥുന്‍, ഹജ്മല്‍, അഖില്‍ സോമന്‍. പ്രതിരോധം- എസ്. ലിജോ്, രാഹുല്‍ വി. രാജ്, മുഹമ്മദ് ശരീഫ്, വിപിന്‍ തോമസ്, വി.ജി. ശ്രീരാഗ്, ജിയാദ് ഹസന്‍, ജസ്റ്റിന്‍ ജോര്‍ജ്. മിഡ്ഫീല്‍ഡ്- കെ.പി. രാഹുല്‍, സീസന്‍, ശ്രീകുട്ടന്‍, എം.എസ്. ജിതിന്‍, മുഹമ്മദ് പാറകൂട്ടില്‍, ജി. ജിതിന്‍, ബി.എല്‍. ഷമ്‌നാസ്. സ്‌ട്രൈക്കര്‍- സജിത് പൗലോസ്, വി.കെ. അഫ്ദാല്‍, അനുരാഗ്.
 

click me!