ഇന്ത്യന്‍ ടീമിലെത്തിയ അത്ഭുതബാലനെക്കുറിച്ച് ആ മാധ്യമപ്രവര്‍ത്തകന്‍ അന്നേ പ്രവചിച്ചു

Published : Aug 25, 2018, 05:32 PM ISTUpdated : Sep 10, 2018, 04:55 AM IST
ഇന്ത്യന്‍ ടീമിലെത്തിയ അത്ഭുതബാലനെക്കുറിച്ച് ആ മാധ്യമപ്രവര്‍ത്തകന്‍ അന്നേ പ്രവചിച്ചു

Synopsis

എട്ടു വര്‍ഷം മുന്പ് ഒരു പത്തുവയസുകാരന്റെ കളി കണ്ട് പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റായ മകരന്ദ് വൈന്‍കാങ്കാര്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. മുംബൈയില്‍ നിന്നുള്ള ഈ ബംഗാളി പയ്യനെ ശ്രദ്ധിച്ചോളു, അയാള്‍ സെഞ്ചുറികളും ഡബിള്‍ സെഞ്ചുറികളും അടിച്ചുകൂട്ടിക്കൊണ്ടിരിക്കുകയാണ്. അത്ഭുത ബാലനാണ് അയാള്‍. ആ പത്തു വയസുകാരന് ഇപ്പോള്‍ പ്രായം 18 ആയി.

മുംബൈ: എട്ടു വര്‍ഷം മുന്പ് ഒരു പത്തുവയസുകാരന്റെ കളി കണ്ട് പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റായ മകരന്ദ് വൈന്‍കാങ്കാര്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. മുംബൈയില്‍ നിന്നുള്ള ഈ ബംഗാളി പയ്യനെ ശ്രദ്ധിച്ചോളു, അയാള്‍ സെഞ്ചുറികളും ഡബിള്‍ സെഞ്ചുറികളും അടിച്ചുകൂട്ടിക്കൊണ്ടിരിക്കുകയാണ്. അത്ഭുത ബാലനാണ് അയാള്‍. ആ പത്തു വയസുകാരന് ഇപ്പോള്‍ പ്രായം 18 ആയി.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഭാഗ്യമുണ്ടെങ്കില്‍ ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാനായി അയാള്‍ ഉണ്ടാകും. അതെ, പൃഥ്വി ഷാ എന്ന 18കാരനെക്കുറിച്ചുള്ള മകരന്ദിന്റെ പ്രവചനം അങ്ങനെ അച്ചട്ടായി. മകരന്ദ് എട്ടുവര്‍ഷം മുന്പ് പൃഥ്വി ഷായെക്കുറിച്ച് നടത്തിയ ട്വീറ്റ് ആണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

പത്തുവയസില്‍ നിന്ന് 14 ആയപ്പോഴേക്കും പൃഥ്വി ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടുന്ന കൗമാര ക്രിക്കറ്ററായിരുന്നു. ഹാരിസ് ഷീല്‍ഡില്‍ 330 പന്തില്‍ 546 റണ്‍സടിച്ച് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയ പൃഥ്വി ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാന്പ്യന്‍മാരാക്കി.

നേരത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും പൃഥ്വിയെക്കുറിച്ച് സമാനമായ പ്രവചനം നടത്തിയിരുന്നു. 10 വര്‍ഷം മുമ്പ് ഒരു സുഹൃത്ത് പറഞ്ഞതുകേട്ട് പൃഥ്വിയുടെ കളി കണ്ടതിനെക്കുറിച്ചും അയാള്‍ ഒരിക്കല്‍ ഇന്ത്യക്കായി കളിക്കുമെന്ന് പ്രവചിച്ചതിനെക്കുറിച്ചും സച്ചിന്‍ വ്യക്തമാക്കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്