
ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ വനിതാ വിഭാഗം ഡിസ്കസ് ത്രോയിൽ ഇന്ത്യക്ക് രണ്ട് മെഡൽ നേട്ടം. ഇന്ത്യയുടെ സീമ പൂനിയ വെള്ളിയും , നവജീത് ധില്ലന്‍ വെങ്കലവും സ്വന്തമാക്കി.
കോമണ്‍വെൽത്ത് ഗെയിംസിൽ , 14 സ്വര്‍ണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഗുസ്തിയിൽ ഇന്ന് ഇന്ത്യ 2 സ്വര്‍ണം അടക്കം , 4 മെഡൽ നേടി. 74 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സുശീൽ കുമാറും, 57 കിലോ വിഭാഗത്തിൽ രാഹുൽ അവാരെയുമാണ് സ്വര്‍ണം നേടിയത് . സുശീല്‍ കുമാര്‍ ഫൈനലില്‍ , ദക്ഷിണാഫ്രിക്കയുടെ ജൊഹാനസ് ബോത്തയെ തോൽപ്പിച്ചു. തുടര്‍ച്ചയായി മൂന്ന് കോമൺവെല്‍ത്ത് ഗെയിംസുകളില്‍ , സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമാണ്. സുശീല്‍ , രാഹുല്‍ അവാരെ , ഫൈനലില്‍
കനേഡിയന്‍ താരത്തെ ആണ് തോൽപ്പിച്ചത്. ആദ്യമായാണ് കോമൺവെല്‍ത്ത് ഗെയിംസില്‍ അവാരെ മത്സരിക്കുന്നത്. വ
നിതകളുടെ 53 കിലോ വിഭാഗത്തിൽ , ബബിത കുമാരി വെള്ളി നേടി. തുടര്‍ച്ചയായ മൂന്നാം ഗെയിംസിലാണ്, ബബിത മെഡൽ നേടുന്നത്. വനിതാ വിഭാഗത്തിൽ കിരൺ വെങ്കലം സ്വന്തമാക്കിയതും , ഇന്ത്യക്ക് നേട്ടമായി. റിപ്പഷാജ് റൗണ്ടിലൂടെയാണ് കിരൺ മെഡൽ ഉറപ്പിച്ചത്. അതേസമയം, തുടര്‍ച്ചയായ നാലാം കോമൺവെൽത്ത് ഗെയിംസിലാണ് സീമ മെഡൽ നേടുന്നത്. അതേസമയം ലോംഗ്ജംപില്‍ , മലയാളി താരങ്ങളായ നയന ജെയിംസും നീന പിന്‍റോയും , തീര്‍ത്തും നിറംമങ്ങി. നീന പത്താം സ്ഥാനത്തും നയന പന്ത്രണ്ടാമതുമാണ് ഫിനിഷ്
ചെയ്തത്. ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിംഗും , രാകേഷ് ബാബുവും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
ഷൂട്ടിംഗിൽ ഇന്ത്യക്ക് ഇന്ന് ഒരു വെള്ളി ആണ് ലഭിച്ചത്. വനിതകളുടെ 50 മീറ്റര്‍ റൈഫിൾ പ്രോണിൽ തേജസ്വനി സാവന്താണ് മെഡൽ നേടിയത്. സിംഗപ്പൂര്‍ താരത്തിനാണ് ഈ ഇനത്തിൽ സ്വര്‍ണം . മൂന്നാമത്തെ കോമൺവെൽത്ത് ഗെയിംസില്‍ മത്സരിക്കുന്ന തേജസ്വിനി, ആറാമത്തെ മെഡൽ ആണ് നേടിയത്. ബാഡ്മിന്‍റൺ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയ് , ലോക ഒന്നാം നന്പര്‍ താരം കെ.ശ്രീകാന്ത് , ഒളിംപിക് മെഡൽ ജേതാവ് പി വി സിന്ധു എന്നിവര്‍ ക്വാര്‍ട്ടറിലെത്തി. ടേബിള്‍ ടെന്നിസില്‍ മണികാ ബത്ര സെമിയിൽ കടന്നു.വനിതാ ഹോക്കി സെമിയിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!