കര്‍ണാടക ഇലക്ഷന്‍: ബിജെപി ദ്രാവിഡിനും കുംബ്ലയ്ക്കും പിന്നാലെ

By web deskFirst Published Apr 12, 2018, 6:00 PM IST
Highlights
  • കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് 12 നടക്കാനിരിക്കെയാണ് ബിജെപി നേതാക്കള്‍ ഇതിഹാസ താരങ്ങളുടെ പിന്തുണ തേടിയത്.

ബംഗളൂരു: ബിജെപിയിലേക്കുള്ള ക്ഷണം നിരസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്മാരായ രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് 12 നടക്കാനിരിക്കെയാണ് ബിജെപി നേതാക്കള്‍ ഇതിഹാസ താരങ്ങളുടെ പിന്തുണ തേടിയത്. എന്നാല്‍ ഇരുവരും പാര്‍ട്ടിയിലേക്കുള്ള ക്ഷണം നിരസിച്ചു. 

ഇരുവര്‍ക്കും അംഗത്വം നല്‍കുക വഴി യുവാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയാണ് ബിജെപിയുടെ ലക്ഷ്യം. കഴിഞ്ഞ കുറെ ആഴ്ചകളായി ബിജെപി സംസ്ഥാന നേതൃത്വം ദ്രാവിഡിനും കുംബ്ലയ്ക്കും പിന്നാലെയുണ്ട്. മാത്രമല്ല, രണ്ടു പേരില്‍ ഒരാള്‍ക്ക് നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്നും ബിജെപി പറഞ്ഞുനോക്കി. ഒരാളെ കേന്ദ്രത്തിലെത്തിക്കാമെന്ന ഓഫറും സംസ്ഥാന നേതൃത്വം മുന്നില്‍ വച്ചു. എന്നാല്‍ ഇരുവരും പിന്മാറി. 

മാത്രമല്ല, തങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമില്ലെന്നും നേതൃത്വത്തെ ബോധ്യപ്പെടുത്തി. എന്നാല്‍ ഇരുവരേയും വിടാതെ പിന്തുടരാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതില്‍ ഒരാള്‍ കൂടെ നില്‍ക്കുമെന്ന ആത്മവിശ്വാസവും പാര്‍ട്ടിക്കുണ്ട്. ഇക്കാര്യത്തെ കുറിച്ച് ഇരുവരും ഒന്നും മിണ്ടിയിട്ടില്ല. എന്നാല്‍, ബിജെപി ഇരുവരേയും സമീപിച്ചിരുന്നുവെന്ന് കുംബ്ലെയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. 

കര്‍ണാടകയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചവരില്‍ ഏറ്റവും മികച്ച രണ്ട് താരങ്ങളാണ് കുംബ്ലെയും ദ്രാവിഡും. നിലവില്‍ അണ്ടര്‍ 19 ദേശീയ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്.

click me!