
ഹൈദരാബാദ്: ഇന്ത്യന്‍ ടീം സെലക്ഷന്‍ സംബന്ധിച്ച വിവാദങ്ങളില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരവും മുഖ്യ സെലക്ടറുമായിരുന്ന സയ്യിദ് കിര്‍മാനി. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയും വിരാട് കോലിയും ആവശ്യപ്പെടുന്ന താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുക എന്നത് മാത്രമാണ് എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ പണിയെന്ന് കിര്‍മാനി പറഞ്ഞു. ശാസ്ത്രിയുടെയും കോലിയുടെയും പരിചയസമ്പത്തിനെ മറികടക്കാന്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിക്ക് കഴിയുന്നില്ലെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ കിര്‍മാനി പറഞ്ഞു. ടെസ്റ്റ് ടീമില്‍ നിന്ന് കരുണ്‍ നായരെയും മുരളി വിജയിയെയും ഒഴിവാക്കിയത് സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് കിര്‍മാനിയുടെ പ്രതികരണം.
സെലക്ഷനില്‍ ഭാഗ്യവും ഒരു വലയി ഘടകമാണെന്നും സ്വന്തം ഉദാഹരണം ചൂണ്ടിക്കാട്ടി കിര്‍മാനി പറഞ്ഞു. കരിയറിന്റെ നല്ല സമയത്താണ് സെലക്ടര്‍മാര്‍ തന്നെ ടീമില്‍ നിന്നൊഴിവാക്കിയതെന്നും കിര്‍മാനി പറഞ്ഞു. റിഷഭ് പന്ത് വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഒരുപാട് മെച്ചപ്പെടനാുണ്ടെന്നും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളായ കിര്‍മാനി പറഞ്ഞു. ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കുന്നതിനു മുന്‍പു സിലക്ടര്‍മാര്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്നു കരുണ്‍ നായരും മുരളി വിജയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടുപേരോടും ഇക്കാര്യം സംസാരിച്ചിരുന്നുവെന്ന വിശദീകരണവുമായി എം.എസ്.കെ. പ്രസാദ് രംഗത്തെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!