ഓസ്ട്രേലിയന്‍ ഓപ്പണ്‍: വീനസിനെ വീഴ്‌ത്തി സെറീനയ്ക്ക് കീരീടം

By Web DeskFirst Published Jan 28, 2017, 10:10 AM IST
Highlights

മെല്‍ബണ്‍: ചേച്ചിയും അനിയത്തിയും തമ്മിലുള്ള കിരീടപ്പോരാട്ടങ്ങളിലെ പതിവ് തെറ്റിയില്ല. ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സഹോദരി വീനസ് വില്യംസിനെ കീഴടക്കി അമേരിക്കയുടെ സെറീന വില്യംസ് കിരീടം നേടി. നേരിട്ടുള്ള സെറ്റുകളിലായിരുന്നു സെറീനയുടെ കിരടധാരണം. സ്കോര്‍ 6-4, 6-4.  ഒരു സെറ്റുപോലും വഴങ്ങാതെയാണ് ഇത്തവണ സെറീനയുടെ കിരീടധാരണം എന്ന പ്രത്യേകതയുമുണ്ട്.

ജയത്തോടെ ഓപ്പണ്‍ യുഗത്തില്‍ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍(23) എന്ന റെക്കോര്‍ഡും സെറീനയ്ക്ക് സ്വന്തമായി. 22 ഗ്രാന്‍സ്ലാമുകള്‍ നേടിയ ജര്‍മന്‍താരം സ്റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡാണ് സെറീന മറികടന്നത്. സെറീനയുടെ ഏഴാം ഓസല്ട്രേലിയന്‍ ഓപ്പണ്‍ കിരീട നേട്ടമാണിത്.

ഓപ്പണ്‍ യുഗത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന റെക്കോഡാണ് ഇന്നത്തെ തോല്‍വിയോടെ വീനസിന് കൈയകലത്തില്‍ നഷ്ടമായത്. ഇത് ഒമ്പതാം തവണയാണ് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്‍റ് ഫൈനലില്‍ സെറീനയും വീനസും നേര്‍ക്കു നേര്‍ വരുന്നത്. ഇതില്‍ ഏഴിലും ജയം സെറീനക്കൊപ്പം നിന്നു.

click me!