സെറീന വില്യംസിന് മകള്‍ പിറന്നു

By Web DeskFirst Published Sep 2, 2017, 11:10 AM IST
Highlights

ടെന്നീസ് ലോകത്തെ ഇതിഹാസ നായിക സെറീന വില്യംസ് അമ്മയായി. മുപ്പത്തിയഞ്ചുകാരിയായ സെറീന ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന വാര്‍ത്ത അവരുടെ പരിശീലകന്‍ പാട്രിക്ക് മൗറാടോഗ്ലു ട്വിറ്ററിലൂടെയാണ് അറിയിച്ചത്. റെഡിറ്റ് കോ-ഫൗണ്ടര്‍ അലക്‌സിസ് ഒഹാനിയനാണ് സെറീനയുടെ ജീവിത പങ്കാളി. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയിച്ച ശേഷം ടെന്നീസ് കോര്‍ട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്ന സെറീന, ഇടയ്‌ക്കിടെ സ്വന്തം ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടിരുന്നു. അമ്മയായ സെറീനയ്‌ക്ക് ആശംസകളുമായി ടെന്നീസ് ലോകത്തെ പ്രമുഖര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. സ്ലോന്‍ സ്റ്റെഫാന്‍സ്, ഗാര്‍ബിന്‍ മുഗുരുസ എന്നിവരാണ് ആശംസകള്‍ അറിയിച്ചത്. 23 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സെറീന, ഇക്കഴിഞ്ഞ ഏപ്രിലിലാണ്, താന്‍ ഗര്‍ഭിണായാണെന്ന വിവരം പുറത്തുവിട്ടത്.

click me!