ട്വന്‍റി 20 റാങ്കിങ്: ഷാക്കിബിനും എവിന്‍ ലൂയിസിനും നേട്ടം

By Web TeamFirst Published Dec 23, 2018, 8:29 PM IST
Highlights

ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ മികച്ച നേട്ടം സ്വന്തമാക്കി ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനും വെസ്റ്റ് ഇന്‍ഡീസ് താരം എവിന്‍ ലൂയിസും. പരമ്പരയില്‍ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഷാക്കിബ് 103 റണ്‍സും എട്ട് വിക്കറ്റുമാണ് സ്വന്തമാക്കിയത്.

ദുബായ്: ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ മികച്ച നേട്ടം സ്വന്തമാക്കി ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനും വെസ്റ്റ് ഇന്‍ഡീസ് താരം എവിന്‍ ലൂയിസും. പരമ്പരയില്‍ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഷാക്കിബ് 103 റണ്‍സും എട്ട് വിക്കറ്റുമാണ് സ്വന്തമാക്കിയത്. ബാറ്റിങ്ങില്‍ ഏഴ് സ്ഥാനം മെച്ചപ്പെടുത്തി 37ാം സ്ഥാനത്തെത്തിയ ഷാക്കിബ് ബൗളിങ്ങിലും നേട്ടമുണ്ടാക്കി. 10ാം സ്ഥാനത്തുണ്ടായിരുന്ന ഷാക്കിബ് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ടെസ്റ്റില്‍ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറായ ഷാക്കിബ് ഏകദിനത്തിലും ടി20യിലും റഷീദ് ഖാനു പിന്നിലായി രണ്ടാം സ്ഥാനത്താണ്.

ബംഗ്ലാദേശിനെതിരെ പരമ്പര വിജയത്തിന് സഹായിച്ച ഓപ്പണര്‍ എവിന്‍ ലൂയിസും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ട്വന്റി 20 ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് ലൂയിസ്. പതിനൊന്ന് സ്ഥാനങ്ങളാണ് ലൂയിസ് മെച്ചപ്പെടുത്തിയത്. ബംഗ്ലാദേശിനെതിരെ അവസാന മത്സരത്തില്‍ 36 പന്തില്‍ നിന്ന് 89 റണ്‍സാണ് ലൂയിസ് നേടിയത്. മത്സരത്തില്‍ ബൗളിംഗില്‍ മികവ് പുലര്‍ത്തി അഞ്ച് വിക്കറ്റുകള്‍ നേടിയ കീമോ പോള്‍ 42 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 30ാം റാങ്കിലെത്തി.

click me!