
തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വിവാഹത്തോട് അനുബന്ധിച്ച് ഒരുക്കിയ വീഡിയോ ടീസര്‍ പുറത്ത്. 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. താലി ചാര്‍ത്തുന്നതും വീട്ടിലേക്ക് കയറുന്നതുമെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെയായിരുന്നു തിരുവനന്തപുരം സ്വദേശി ചാരുലതയുമായിട്ടുള്ള സഞ്ജുവിന്റെ വിവാഹം. അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വീഡിയോ കാണാം..
ഇന്നലെ ലളിതമായ ചടങ്ങിന് ശേഷം നടന്ന വിവാഹ സല്‍ക്കാരത്തില്‍ മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ രഞ്ജി ട്രോഫിയിയും ഓസ്‌ട്രേലിയന്‍ പര്യടനവും നടക്കുന്നതിനാല്‍ അധികം താരങ്ങള്‍ ചടങ്ങിനെത്തിയിരുന്നില്ല. ഈമാസം 30ന് മൊഹാലിയില്‍ നടക്കുന്ന രഞ്ജി മത്സരത്തിന് മുമ്പായി സഞ്ജു ടീമിനൊപ്പം ചേരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!