കുല്‍ദീപോ അതോ അശ്വിനോ മികച്ചത്..? വോണ്‍ പറയും

By Web TeamFirst Published Feb 16, 2019, 5:11 PM IST
Highlights

അടുത്തിടെയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ വിവാദ പ്രസ്താവനയുണ്ടായത്. വരുന്ന ടെസ്റ്റ് പരമ്പരകളില്‍ ആര്‍. അശ്വിന് പകരം കുല്‍ദീപ് യാദവായിരിക്കും ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറെന്നായിരുന്നു ശാസ്ത്രിയുടെ പ്രസ്താവന. ഒരു സ്പിന്നറുമായി കളിക്കേണ്ട സാഹചര്യം വന്നാല്‍ കുല്‍ദീപിനായിരിക്കും അവസരമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു.

മെല്‍ബണ്‍: അടുത്തിടെയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ വിവാദ പ്രസ്താവനയുണ്ടായത്. വരുന്ന ടെസ്റ്റ് പരമ്പരകളില്‍ ആര്‍. അശ്വിന് പകരം കുല്‍ദീപ് യാദവായിരിക്കും ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറെന്നായിരുന്നു ശാസ്ത്രിയുടെ പ്രസ്താവന. ഒരു സ്പിന്നറുമായി കളിക്കേണ്ട സാഹചര്യം വന്നാല്‍ കുല്‍ദീപിനായിരിക്കും അവസരമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു. അന്ന് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു ഈ അഭിപ്രായം. എന്നാല്‍ ഇത് തന്നെയാണ് ഓസീസിന്റെ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിനും പറയാനുള്ളത്. 

വോണ്‍ തുടര്‍ന്നു... മത്സരം ഇന്ത്യയിലോ വിദേശത്തോ ആവട്ടെ ഏത് സാഹചര്യത്തിലും തിളങ്ങാന്‍ കെല്‍പ്പുള്ള സ്പിന്നറാണ് കുല്‍ദീപ്. മികച്ച ഫോമില്‍ പന്തെറിയുന്ന കുല്‍ദീപ് യാദവിനെ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് കണ്ണുമടച്ച് എടുക്കാം. ഇന്ത്യ ഇംഗ്ലണ്ടില്‍ രണ്ട് ലെഗ് സ്പിന്നര്‍മാരെയും കളിപ്പിച്ചാലും ടീമിന് വിജയസാധ്യതയുണ്ടെന്നും വോണ്‍ പറഞ്ഞു. കുല്‍ദീപോ അതോ ആര്‍. അശ്വിനാണോ ഇന്ത്യന്‍ ടീമിലെ മികച്ച സ്പിന്നര്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു വോണ്‍. 

ഇന്ത്യക്കായി ഇതുവരെ മൂന്ന് ഫോര്‍മാറ്റിലുമായി 63 മത്സരങ്ങള്‍ കുല്‍ദീപ് കളിച്ചു. 136 വിക്കറ്റുകള്‍ താരത്തിന്റെ പേരിലുണ്ട്. യൂസ്‌വേന്ദ്ര ചാഹല്‍- കുല്‍ദീപ് കൂട്ടുക്കെട്ട ഏതൊരു ടീമിനും പേടിസ്വപ്‌നമാണ്. ഓസീസിനെതിരായ ഏകദിന- ട്വന്റി20 പരമ്പരകളില്‍ കുല്‍ദീപ് കളിക്കുന്നുണ്ട്.

click me!