റൂട്ടുമായി കോര്‍ത്ത സംഭവം; ഷാന്നന്‍ ഗബ്രിയേലിന് ഐസിസിയുടെ മുട്ടന്‍ പണി വരുന്നു

Published : Feb 13, 2019, 11:59 AM ISTUpdated : Feb 14, 2019, 09:38 AM IST
റൂട്ടുമായി കോര്‍ത്ത സംഭവം; ഷാന്നന്‍ ഗബ്രിയേലിന് ഐസിസിയുടെ മുട്ടന്‍ പണി വരുന്നു

Synopsis

വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷാന്നന്‍ ഗബ്രിയേല്‍ കുറ്റക്കാരനെന്ന് ഐസിസി. ജോ റൂട്ടിനെ അംപയര്‍മാര്‍ നോക്കിനില്‍ക്കേ ഷാന്നന്‍ വാക്കുകള്‍കൊണ്ട് നേരിടുകയായിരുന്നു.   

സെന്‍റ് ലൂസിയ: ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടുമായി കോര്‍ത്ത വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷാന്നന്‍ ഗബ്രിയേല്‍ കുറ്റക്കാരനെന്ന് ഐസിസി. വെസ്റ്റ് ഇന്‍ഡീസ്- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്‍റെ  മൂന്നാം ദിനം റൂട്ടിനെ അംപയര്‍മാര്‍ നോക്കിനില്‍ക്കേ ഷാന്നന്‍ വാക്കുകള്‍കൊണ്ട് നേരിടുകയായിരുന്നു. സഹതാരങ്ങളെത്തിയാണ് കൂടുതല്‍ പ്രകോപനങ്ങളില്‍ നിന്ന് ഷാന്നനെ പിന്തിരിപ്പിച്ചത്. 

താരത്തെയോ അംപയറേയോ മാച്ച് റഫറിയേയോ അപമാനിച്ചാല്‍ ശിക്ഷ വിധിക്കുന്ന ഐസിസി പെരുമാറ്റചട്ടത്തിലെ 2.13 വകുപ്പ് പ്രകാരമാണ് ഷാന്നന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. മാച്ച് അംപയര്‍മാര്‍, മാച്ച് റഫറി ജെഫ് ക്രോ എന്നിവരുടേതാണ് കണ്ടെത്തല്‍. ഐസിസിയുടെ തീരുമാനത്തോട് ഷാന്നന്‍ ഗബ്രിയേല്‍ പ്രതികരിച്ചിട്ടില്ല.  

ഷാന്നും റൂട്ടും തമ്മിലുള്ള സംഭാഷണം മൈക്ക് സ്റ്റംപ് ഒപ്പിയെടുത്തിരുന്നു. ഇതില്‍ ഷാന്നന്‍ പറഞ്ഞ വാക്കുകള്‍ വ്യക്തമായിരുന്നില്ല. എന്താണ് ഷാന്നന്‍ പറഞ്ഞതെന്ന് റൂട്ട് വെളിപ്പെടുത്തിയുമില്ല. എന്നാല്‍, സ്വവര്‍ഗാനുരാഗിയായിരിക്കുന്നതില്‍ തെറ്റില്ലെന്നും പറഞ്ഞ വാക്കുകളെയാര്‍ത്ത് ഷാന്നന്‍ പശ്ചാത്തപിക്കേണ്ടിവരുമെന്നും റൂട്ട് പ്രതികരിച്ചിരുന്നു. 

ഐസിസിയാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്, അതിനാല്‍ താന്‍ കമന്‍റ് ചെയ്യുന്നില്ല. വിന്‍ഡീസ് ഒരു കൂട്ടം മികച്ച കളിക്കാരുടെ സംഘമാണ്. അവര്‍ക്ക് ഈ സംഭവം നാണക്കേടാണെന്നാണ് റൂട്ട് മത്സരശേഷം പറഞ്ഞത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പിന് ശക്തമായ ടീമൊരുക്കി ഇംഗ്ലണ്ട്, ബ്രൂക്ക് നയിക്കും; ജോഫ്ര ആര്‍ച്ചറും ടീമില്‍
മികച്ച മിഡില്‍ ഈസ്റ്റ് ഫുട്‌ബോളര്‍ക്കുള്ള ഗ്ലോബ് സോക്കര്‍ അവാര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്