
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ ചെയർമാനായി ശശാങ്ക് മനോഹർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് രണ്ടുവർഷത്തേക്ക് മനോഹർ തിരഞ്ഞെടുക്കപ്പെട്ടത്. ഐസിസിയുടെ ചരിത്രത്തിലെ ആദ്യ സ്വതന്ത്ര ചെയർമാനാണ് ശശാങ്ക് മനോഹർ.
2016ൽ ചെയർമാനായി അധികാരമേറ്റ മനോഹർ ഐസിസിയിൽ ശ്രദ്ധേയമാറ്റങ്ങൾ നടപ്പാക്കിയിരുന്നു. ഐസിസിയിൽ തനിക്ക് കിട്ടുന്ന പിന്തുണയിൽ അഭിമാനമുണ്ടെന്ന് ബിസിസിഐയുടെ മുൻ പ്രസിഡന്‍റുകൂടിയായ മനോഹർ പറഞ്ഞു. അടുത്ത രണ്ടുവർഷം ക്രിക്കറ്റിന് ആഗോള അടിത്തറ
ഉണ്ടാക്കുക ആയിരിക്കും ഐസിസിയുടെ ലക്ഷ്യമെന്ന് ശശാങ്ക് മനോഹർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!