ഇത് ട്രോളര്‍മാര്‍ക്കായുണ്ടാക്കിയതോ; വീണ്ടും ചിരിപടര്‍ത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ട്രോഫി

Published : Nov 16, 2018, 04:12 PM ISTUpdated : Nov 16, 2018, 04:14 PM IST
ഇത് ട്രോളര്‍മാര്‍ക്കായുണ്ടാക്കിയതോ; വീണ്ടും ചിരിപടര്‍ത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ട്രോഫി

Synopsis

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ബിസ്‌കറ്റ് ട്രോഫിക്ക് ട്രോള്‍ മഴയായിരുന്നു. ഇപ്പോള്‍ അതിനെ വെല്ലുന്ന ട്രോഫി അവതരിപ്പിച്ചിരിക്കുകയാണ് ബോര്‍ഡ്. ഇതിനും ട്രോള്‍ മഴതന്നെ...   

അബുദാബി: ഓസീസിനെതിരായ ടി20 പരമ്പരയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അവതരിപ്പിച്ച ബിസ്‌കറ്റ് ട്രോഫി ട്രോളര്‍മാര്‍ ആഘോഷമാക്കിയിരുന്നു. ട്രോഫിയുടെ മുകളില്‍ കുത്തിനിര്‍ത്തിയ ബിസ്‌കറ്റിന്‍റെ രൂപവും പേരുമാണ് ചിരിപടര്‍ത്തിയത്. ഈ ചിരി അടങ്ങും മുന്‍പ് ട്രോളര്‍മാര്‍ക്ക് ആഘോഷിക്കാന്‍ പുതിയ ട്രോഫിയുടെ മാതൃകയുമായി എത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.

ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കായാണ് ഈ ട്രോഫി അവതരിപ്പിച്ചത്. 'ഓയേ ഹോയേ കപ്പ്' എന്നാണ് ട്രോഫിക്ക് പേരിട്ടിരിക്കുന്നത്. ട്രോഫിയില്‍ ഈ പേര് വലുതായി ആലേഖനം ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഈ ട്രോഫിയുടെ ഡിസൈനും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ മതിയായ മതിപ്പുണ്ടാക്കിയില്ല. സമൂഹമാധ്യമങ്ങളില്‍ ബിസ്‌കറ്റിന് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ തിരിഞ്ഞുകുത്തുകയാണ് ഓയേ ഹോയേ കപ്പ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ അടുത്ത പരിശീലനായി മുന്‍ ഇന്ത്യൻ പരിശീലകന്‍ രവി ശാസ്ത്രിയുടെ പേര് നിര്‍ദേശിച്ച് മുന്‍താരം
ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല