ഭക്ഷണം കുറയ്ക്കില്ല; എനിക്ക് കോലിയെ പോലെ സിക്സറടിക്കാം: ഷെഹ്സാദ്

web desk |  
Published : May 04, 2018, 10:50 PM ISTUpdated : Jun 08, 2018, 05:51 PM IST
ഭക്ഷണം കുറയ്ക്കില്ല; എനിക്ക് കോലിയെ പോലെ സിക്സറടിക്കാം: ഷെഹ്സാദ്

Synopsis

ഭക്ഷണം കുറച്ചുള്ള ഒരുപരിപാടിക്കും ഞാനില്ലെന്നും ഷെഹ്‌സാദ് പറഞ്ഞു.

കാബൂള്‍: 90 കിലോ ഗ്രാമാണ് അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്‌സാദിന്റെ ശരീരഭാരം. ഒരു ക്രിക്കറ്റര്‍ക്ക് വേണ്ട ശരീരഭാഷയല്ല ഷെഹ്‌സാദിന്റേതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാവും. എന്നാല്‍ തനിക്ക് ശരീരഭാഷ ഒരു പ്രശ്‌നമല്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അടിക്കുന്ന അതേ ദൂരത്തില്‍ തനിക്കും സിക്‌സടിക്കാന്‍ കഴിയുമെന്നാണ് ഷെഹ്‌സാദിന്റെ പക്ഷം.

ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ ഒരുപാട് ശ്രമിക്കാറുണ്ട്. എന്നാല്‍, ഭക്ഷണം കുറച്ചുള്ള ഒരുപരിപാടിക്കും ഞാനില്ലെന്നും ഷെഹ്‌സാദ് പറഞ്ഞു. ഞാന്‍ കോലിയെപ്പോലെ ഫിറ്റ്‌നെസ് കൈവരിക്കണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതൊരിക്കലും എനിക്ക് കഴിയില്ലെന്നും  ഷെഹ്‌സാദ്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ഷെഹ്‌സാദെന്നാണ് ക്രിക്കറ്റ് ലോകത്ത് പരക്കെയുള്ള വിശ്വാസം. സുരേഷ് റെയ്‌നയോടും ശിഖര്‍ ധവാനോടും താരം സൗഹൃദം സൂക്ഷിക്കുന്നുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'കോലിക്കൊപ്പം 2027 ഏകദിന ലോകകപ്പ് കളിക്കണം'; ആഗ്രഹം വ്യക്തമാക്കി പ്രിന്‍സ് യാദവ്, പിന്തുണച്ച് അമ്പാട്ടി റായുഡു
'ധീരമായ തീരുമാനമെടുക്കൂ, സച്ചിനെ പോലെ വൈഭവും ടെസ്റ്റ് കളിച്ച് തുടങ്ങട്ടെ'; പിന്തുണച്ച് മെന്റര്‍ സുബന്‍ ബറൂച്ച