ശിഖര്‍ ധവാന് ഫിഫ്റ്റി, ഇന്ത്യക്ക് മോശമല്ലാത്ത തുടക്കം

Published : Sep 18, 2018, 06:47 PM ISTUpdated : Sep 19, 2018, 09:29 AM IST
ശിഖര്‍ ധവാന് ഫിഫ്റ്റി, ഇന്ത്യക്ക് മോശമല്ലാത്ത തുടക്കം

Synopsis

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍  ഇന്ത്യയുടെ ശിഖര്‍ ധവാന് അര്‍ദ്ധ സെഞ്ച്വറി. ശിഖര്‍ ധവാന്റെ ബാറ്റിംഗ് മികവില്‍ ഇന്ത്യ 20 ഓവറില്‍ ഒരു വിക്കറ്റിന് 102 റണ്‍സ് എടുത്തു.

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍  ഇന്ത്യയുടെ ശിഖര്‍ ധവാന് അര്‍ദ്ധ സെഞ്ച്വറി. ശിഖര്‍ ധവാന്റെ ബാറ്റിംഗ് മികവില്‍ ഇന്ത്യ 20 ഓവറില്‍ ഒരു വിക്കറ്റിന് 102 റണ്‍സ് എടുത്തു.

ഇന്ത്യക്കെതിരെ ടോസ് നേടിയ ഹോങ്കോംഗ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായി നായകൻ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമായിരുന്നു ഇറങ്ങിയത്. മികച്ച തുടക്കം ലഭിച്ചെങ്കിലും  ഏഴാം ഓവറില്‍ രോഹിത് ശര്‍മ്മ പുറത്തായി. 22 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികളോടെ 23 റണ്‍സ് ആയിരുന്നു രോഹിത് ശര്‍മ്മ എടുത്തത്.  രോഹിത് ശര്‍മ്മയ്‍ക്ക് പകരം ബാറ്റിംഗിനിരങ്ങിയ അമ്പാട്ടി റായുഡു 43 പന്തുകളില്‍ നിന്ന് ഒരു സിക്സും ഒരു ഫോറും ഉള്‍പ്പടെ 34 റണ്‍സ് എടുത്തിട്ടുണ്ട്.

ദിനേശ് കാര്‍ത്തിക്, എംഎസ് ധോണി, കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, ഖലീല്‍ അഹമ്മദ് എന്നിവരാണ് ഇനി ബാറ്റിംഗിനിറങ്ങാനുള്ളത്.

ഇന്ത്യന്‍ നായകൻ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്, പാകിസ്ഥാൻ സെമി കാണാതെ പുറത്തായോ?, കണക്കിലെ കളികൾ നോക്കാം
ടീമില്‍ വൻ അഴിച്ചുപണി, 3 താരങ്ങള്‍ പുറത്ത്, ജീവന്‍മരണപ്പോരില്‍ രക്ഷകനാവാന്‍ സഞ്ജു, സിംബാബ്‌വെക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍