
കേരള ബ്ലാസ്റ്റേഴ്സിനായി ആരാധകർ കാത്തിരുന്ന ഗോള്‍ നേടാനായത് ഏറെ അഭിമാനം നല്‍കുന്നുവെന്ന് മാർക്ക് സെഫ്നിയോസ്. കൊച്ചിയിലെ ബ്ലാസ്റ്റേഴ്സ് ആരാധകർ അല്‍ഭുതപ്പെടുത്തുന്നുവെന്നും സെഫ്നിയോസ് ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു.
ആ അനുഭവം വിവരിക്കാന്‍ കഴിയില്ല, ശരിക്കും ഒരു അത്യപൂർവ അനുഭവമായിരുന്നു അതെന്നും സെഫ്‌നിയോസ് പറഞ്ഞു. തങ്ങള്‍ ശരിക്കും വിജയം അർഹിച്ചിരുന്നു, കൃത്യസമയത്ത് മത്സരം ഫിനിഷ് ചെയ്യാനായില്ല. അത് തിരിച്ചടിയായി പുതിയ താരങ്ങള്‍ കടന്നു വരണം. തന്‍റെ തലമുറയിലെ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നവരാണ്, അവർക്കതിനുള്ള അവസരം നല്‍കണം. പുതിയ താരങ്ങളും പഴയ താരങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാകണമെന്നും അദ്ദേഹം പറഞ്ഞു.
മിന്നും താരം ബെർബെറ്റോവില്‍ നിന്ന് ഒരുപാട് പഠിക്കാനായെന്നും സെഫ്‌നിയോസ് പറഞ്ഞു. ഇത് ഇനിയുള്ള മല്‍സരങ്ങളില്‍ നേട്ടമാകുമെന്നും ഡച്ച് താരം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!