ഇന്ത്യ-പാക് മത്സരത്തില്‍ മനം കീഴടക്കിയ സുന്ദരിയെ കണ്ടെത്തി

Published : Sep 24, 2018, 05:57 PM ISTUpdated : Sep 24, 2018, 05:58 PM IST
ഇന്ത്യ-പാക് മത്സരത്തില്‍ മനം കീഴടക്കിയ സുന്ദരിയെ കണ്ടെത്തി

Synopsis

 ഇവര്‍ ബോളിവുഡിന്‍റെയും ഷാരുഖ് ഖാന്‍റെയും ആരാധികയാണെന്നും അവർ കണ്ടെത്തി. ഇതോടെ നിവ്യ നവോര എന്ന പേര് സോഷ്യൽ മീഡിയയിലെങ്ങും നിറഞ്ഞു

ദില്ലി: ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യന്‍ ആരാധകരുടെ മനസ് കവര്‍ന്ന സുന്ദരിയെ കണ്ടെത്തി.  നിവ്യ നവോര എന്നാണ് ഇവളുടെ പേരെന്ന് റിയാലിറ്റി 24-7 എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ കണ്ടെത്തി. ആള് സെലിബ്രിറ്റിയൊന്നുമല്ലത്രേ.. ഇവര്‍ ബോളിവുഡിന്‍റെയും ഷാരുഖ് ഖാന്‍റെയും ആരാധികയാണെന്നും അവർ കണ്ടെത്തി. ഇതോടെ നിവ്യ നവോര എന്ന പേര് സോഷ്യൽ മീഡിയയിലെങ്ങും നിറഞ്ഞു. ആയിരക്കണക്കിനാളുകളാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഈ പേരിനായി തിരഞ്ഞത്. എന്നാൽ ഇവർക്ക് വെരിഫൈഡ് ഫേസ്ബുക്ക് പേജ് ഇല്ലെന്നാണ് വിവരം. ഇന്‍സ്റ്റഗ്രാമാകട്ടെ പ്രൈവറ്റ് അക്കൗണ്ടും. 

എന്നിരുന്നാലും പിന്മാറാൻ ആരാധകർ ഒരുക്കമല്ല. നിവ്യയുടെ പിന്നാലെ തന്നെ പോകാനാണ് അവരുടെ തീരുമാനം. എന്തായാലും ഏഷ്യാകപ്പിനേക്കാളും, ഇന്ത്യ- പാക് പോരാട്ടത്തേക്കാളും ചൂടൻ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ആ സുന്ദരി ആരാധികയുടെ പേരിൽ നടക്കുന്നത്. രണ്ടു മത്സരങ്ങളും ജയിച്ചത് ഇന്ത്യയാണെങ്കിലും ആരാധകരുടെ മനസ് കീഴടക്കിയത് പാക് സുന്ദരിയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍