
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ രണ്ടാംവട്ടവും തോറ്റതോടെ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ രക്തത്തിനായി മുറവിളി കൂട്ടി ആരാധകര്‍. മത്സരത്തിന്റെ ടോസിനുസേഷം പാക്കിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തപ്പോഴെ മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്സന്‍ ഇക്കാര്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ഈ കളി ജയിക്കുന്നില്ലെങ്കില്‍ സര്‍ഫ്രാസിന്റെ ചോരക്കായി മുറവിളി ഉയരുമെന്നായിരുന്നു പീറ്റേഴ്സന്റെ ടീറ്റ്.
മത്സരം കഴിഞ്ഞപ്പോള്‍ ഭൂരിഭാഗം ആരാധകരും സര്‍ഫ്രാസിനെ പുറത്താക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്തു. സര്‍ഫ്രാസിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിക്കുന്നതിനൊപ്പം അദ്ദേഹത്തെ തിരച്ചുവിളിക്കണമെന്നും ആവശ്യപ്പെടുന്നു.
മത്സരത്തില്‍ സര്‍ഫ്രാസിന്റേത് പ്രതിരോധാത്മക സമീപനമായിരുന്നുവെന്നും അലസനും തന്ത്രങ്ങളില്ലാത്തയാളുമാണ് സര്‍ഫ്രാസെന്നും ചിലര്‍ ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!