ആദ്യ ടെസ്റ്റ്; സ്റ്റെയിനും ഡിവില്ലേ‌ഴ്‌സും ദക്ഷിണാഫ്രിക്കന്‍ ടീമില്‍

By Web DeskFirst Published Dec 29, 2017, 7:52 PM IST
Highlights

കേപ് ടൗണ്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഡെയില്‍ സ്റ്റെയിന്‍, എ.ബി ഡിവില്ലേ‌ഴ്‌സ്, ക്രിസ് മോറിസ് എന്നിവര്‍ ഡുപ്ലെസി നയിക്കുന്ന ടീമിലുണ്ട്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഡിവില്ലേ‌ഴ്‌സ് ടെസ്റ്റ് മത്സരം കളിക്കുന്നത്. പരിക്കിന്‍റെ പിടിയിലായിരുന്ന സ്റ്റെയിനും ഇടവേളയ്ക്ക് ശേഷമാണ് ടീമിലെത്തിയത്. സിംബാബ്‌വെക്കെതിരായ നാലുദിന ക്രിക്കറ്റ് ടെസ്റ്റില്‍ മോറിസ് കളിച്ചിരുന്നില്ല. 

കേപ് ടൗണില്‍ അടുത്ത മാസം അഞ്ചിനാണ് ആദ്യ ടെസ്റ്റ്. ക്ലിന്‍റണ്‍ ഡി കോക്കാണ് ടീമിലെ ഏക സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍. കാലിന് പരിക്കുള്ള ഡി കോക്ക് കളിക്കാതിരുന്നാല്‍ പകരം ഡിവില്ലേ‌ഴ്‌സ് വിക്കറ്റ് കീപ്പറാകും എന്നാണ് സൂചന. അംല, ബുവാമ, ബ്യൂണ്‍, മോണി മോര്‍ക്കല്‍, ഫെഹ്യൂക്വായോ, ഫിലാന്‍ഡര്‍, റബാദ എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍.
 

click me!