
ജൊഹ്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിലും ഓസ്ട്രേലിയക്ക് തോല്‍വി. ജോഹന്നസ്ബര്‍ഗ് ഏകദിനത്തില്‍ 142 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു.
സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിയുടെ ഇന്നിംഗ്സാണ് ആതിഥേയര്‍ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ഡു പ്ലസി 111 റണ്‍സെടുത്തു. 75 റണ്‍സെടുത്ത റുസോയും 82 റണ്‍സെടുത്ത ഡുമിനിയും ഡു പ്ലിസിക്ക് മികച്ച പിന്തുണ നല്‍കി. ഡി കോക്ക് 22 റണ്‍സെടുത്ത് മടങ്ങി.
ഓസ്ട്രേലിയക്ക് വേണ്ടി ഹേസ്റ്റിംഗ്സ് 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ 37.4 ഓവറില്‍ 219 റണ്‍സിന് ഓസ്ട്രേലിയ ഓള്‍ഔട്ടാവുകയായിരുന്നു. 51 റണ്‍സെടുത്ത ട്രേവിസ് ഹെഡ് ആണ് ഓസീസിന്റെ ടോപ് സ്കോറര്‍. വാര്‍ണര്‍ 50 റണ്‍സെടുത്ത് മടങ്ങി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി വെയ്ന്‍ പാര്‍നല്‍ 3 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0 ന് മുന്നിലെത്തി. 5 മത്സര പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച ഡര്‍ബനില്‍ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!