സച്ചിനില്ലാതെ ഡൊണാള്‍‍ഡിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീം

Published : Sep 13, 2018, 12:01 PM ISTUpdated : Sep 19, 2018, 09:24 AM IST
സച്ചിനില്ലാതെ ഡൊണാള്‍‍ഡിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീം

Synopsis

ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറില്ലാതെ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ അലന്‍ ഡൊണാള്‍ഡിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീം. ഇന്ത്യയില്‍ നിന്ന് ഒറ്റ താരം പോലും ഡൊണാള്‍ഡിന്റെ ടീമിലില്ലെന്നതും ശ്രദ്ധേയമാണ്.

ലണ്ടന്‍: ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറില്ലാതെ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ അലന്‍ ഡൊണാള്‍ഡിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീം. ഇന്ത്യയില്‍ നിന്ന് ഒറ്റ താരം പോലും ഡൊണാള്‍ഡിന്റെ ടീമിലില്ലെന്നതും ശ്രദ്ധേയമാണ്.

മാത്യു ഹെയ്ഡനും ജസ്റ്റിന്‍ ലാഗറുമാണ് ഡൊണാള്‍ഡിന്റെ ടീമിലെ  ഓപ്പണര്‍മാര്‍. വണ്‍ഡൗണായി ദക്ഷിണാണാഫ്രിക്കന്‍ ഓള്‍ റഔണ്ടര്‍ ജാക് കാലിസ് എത്തുമ്പോള്‍ സച്ചിനിറങ്ങുന്ന നാലാം നമ്പറില്‍ എത്തുന്നത് ബ്രയാന്‍ ലാറയാണ്. വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സാണ് അഞ്ചാമതും എബി ഡിവില്ലിയേഴ്സ് ആറാമതും ആദം ഗില്‍ക്രിസ്റ്റ് ഏഴാമതും ഇറങ്ങുന്ന ടീമില്‍ ഷെയ്ന്‍ വോണ്‍, മാല്‍ക്കം മാര്‍ഷല്‍, കര്‍ട്ലി ആംബ്രോസ്, ഗ്ലെന്‍ മക്‌ഗ്രാത്ത് എന്നിവരുമുണ്ട്.

ടെസ്റ്റില്‍ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനായ സച്ചിന്‍ ഡൊണാള്‍‍ഡിന്റെ ടീമിലില്ലെന്നത് ദക്ഷിണാഫ്രിക്കന്‍ ആരാധകരെപ്പോലും അത്ഭുതപ്പെടുത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇനിയൊരു വട്ടം കൂടി പൂജ്യത്തിന് പുറത്തായാലും ലോകകപ്പിൽ നീ തന്നെ ഓപ്പണർ', ഗംഭീറും സൂര്യയും നല്‍കിയ ഉറപ്പിനെക്കുറിച്ച് അഭിഷേക്
ഇംഗ്ലണ്ട് വഴി തുറന്നു, പക്ഷെ സെമിയിലെത്താൻ പാകിസ്ഥാന് മുന്നിൽ ഹിമാലയൻ കടമ്പ, വെറുമൊരു ജയം പോരാ, ലങ്കയെ അടിച്ചു തൂക്കണം