കൊടുങ്കാറ്റായി ഫിലാന്‍ഡര്‍; ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി

Published : Jan 08, 2018, 08:39 PM ISTUpdated : Oct 05, 2018, 02:38 AM IST
കൊടുങ്കാറ്റായി ഫിലാന്‍ഡര്‍; ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി

Synopsis

കേപ്‌ടൗണ്‍: ബൗളര്‍മാര്‍ തകര്‍ത്താടിയ കേപ്‌ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 72 റണ്‍സ് വിജയം. രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയുയര്‍ത്തിയ 208 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 135ല്‍ പുറത്തായി. രണ്ടാം ഇന്നിംഗ്സിലെ ആറെണ്ണമടക്കം ഒമ്പത് വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസര്‍ വെര്‍നോണ്‍ ഫിലാന്‍ഡറാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. സ്കോര്‍ ദക്ഷിണാഫ്രിക്ക-286, 130. ഇന്ത്യ-209, 135.

65/2 എന്ന സ്കോറില്‍ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 130 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ബൂമ്രയും ഷാമിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ഭുവനേശ്വറും പാണ്ഡ്യയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് ചുരുട്ടിക്കെട്ടിയത്. 35 റണ്‍സെടുത്ത് അവസാന ബാറ്റ്സ്മാനായി പുറത്തായ എ.ബി.ഡിവില്ലിയേഴ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 

എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. 37 റണ്‍സെടുത്ത ആര്‍ അശ്വിനും 28 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയുമാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍മാര്‍. ശിഖര്‍ ധവാന്‍(16), മുരളി വിജയ്(13), രോഹിത് ശര്‍മ്മ(10) എന്നിങ്ങനെയാണ് മറ്റിന്ത്യന്‍ താരങ്ങളുടെ സ്കോര്‍. ആദ്യ ഇന്നിംഗ്സിസ്‍ തകര്‍ത്തടിച്ച ഹര്‍ദിക് പാണ്ഡ്യ ഒരു റണ്ണെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി മോര്‍ക്കലും രബാദയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 

രണ്ടിന്നിംഗ്സുകളിലുമായി ഒമ്പത് വിക്കറ്റും 23 റണ്‍സും നേടിയ ഫിലാന്‍ഡറാണ് മാന്‍ ഓപ് ദ് മാച്ച്. വിജയത്തോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. ജനുവരി 13 മുതല്‍ സെഞ്ചൂറിയനിലാണ് രണ്ടാം ടെസ്റ്റ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വണ്‍ സീസണ്‍ എൻട്രി; ഐപിഎല്‍ കളിച്ച പാക്കിസ്ഥാൻ താരങ്ങള്‍ ആരൊക്കെ?
ഐപിഎല്‍ 2026: കോലി മുതല്‍ വൈഭവ് സൂര്യവംശി വരെ; ഓറഞ്ച് ക്യാപ് ആര് നേടും?