യുവേഫ നേഷന്‍സ് ലീഗ്; സ്പെയിനിനെ വീഴ്‌ത്തി ഇംഗ്ലണ്ട്

Published : Oct 16, 2018, 12:46 PM ISTUpdated : Oct 16, 2018, 12:47 PM IST
യുവേഫ നേഷന്‍സ് ലീഗ്; സ്പെയിനിനെ വീഴ്‌ത്തി ഇംഗ്ലണ്ട്

Synopsis

മാ‍ഡ്രി‍ഡ്: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ സ്‌പെയിനിനെ തകര്‍ത്ത് ഇംഗ്ലണ്ട്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ ജയം. സ്റ്റെര്‍ലിംഗിന്റെ ഇരട്ട ഗോള്‍ മികവിലാണ് ഇംഗ്ലണ്ട് സ്‌പെയിനിനെ തറപറ്റിച്ചത്. മൂന്നുവര്‍ഷത്തിനുശേഷം ആദ്യമായാണ് സ്റ്റെര്‍ലിംഗ് ഇംഗ്ലണ്ടിനായി ഗോള്‍ നേടുന്നത്. മാര്‍ക്കസ് റാഷ് ഫോര്‍ഡും ഇംഗ്ലണ്ടിനായി ഗോള്‍ നേടിയപ്പോള്‍ അല്‍കാസറിന്റേയും റമോസിന്റേയും വകയായിരുന്നു സ്‌പെയിനിന്റെ ഗോളുകള്‍. ആറു പോയിന്റുമായി സ്‌പെയിന്‍ ഗ്രൂപ്പില്‍ ഒന്നാമതാണ്.ലീഗില്‍ സ്‌പെയിനിന്റെ ആദ്യ തോല്‍വിയാണിത്.

യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലണ്ട് ഐസ്‍ലണ്ടിനെ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് സ്വിറ്റ്സര്‍ലണ്ടിന്റെ ജയം.52ആം മിനിറ്റില്‍ ഹാരിസ് സെഫെറോവിച്ചും, 67ആം മിനിറ്റില്‍ മൈക്കല്‍ ലാംഗുമാണ് സ്വിസ് ടീമിനായി ഗോള്‍ നേടിയത്. ഐസ്‍‍ലന്‍ഡിന്‍റെ ആശ്വാസഗോള്‍ 81ആം മിനിറ്റില്‍ ഫിന്‍ബോഗാസണ്‍ നേടി.നേരത്തേ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡ് ആറ് ഗോളിന് ജയിച്ചിരുന്നു.

യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടങ്ങളില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സും, മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മ്മനിയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരം.ഐസ്‍‍ലന്‍ഡിനെതിരെ അവസാന നിമിഷം സമനിലയുമായി രക്ഷപ്പെട്ട ഫ്രാന്‍സ് വിജയത്തിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാകും. ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി മൂന്ന്കളിയില്‍ ഗോള്‍ നേടാതെ വരുന്ന ജര്‍മ്മനി കടുത്ത സമ്മര്‍ദ്ദത്തിലാണ്.

ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയം, നെതര്‍ലന്‍ഡ്സുമായി ഏറ്റുമുട്ടും. വെയില്‍സും ,റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡും തമ്മിലാണ് മറ്റൊരു മത്സരം.സൂപ്പര്‍ താരം ഗാരെത് ബെയ്ല്‍ വെയില്‍സ് നിരയില്‍ കളിക്കില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്