ടാക്സ് വെട്ടിപ്പ്; ക്രിസ്റ്റ്യാനോയ്ക്കെതിരേ കുരുക്ക് മുറുകുന്നു

web desk |  
Published : May 30, 2018, 07:30 PM ISTUpdated : Jun 29, 2018, 04:22 PM IST
ടാക്സ് വെട്ടിപ്പ്; ക്രിസ്റ്റ്യാനോയ്ക്കെതിരേ കുരുക്ക് മുറുകുന്നു

Synopsis

കഴിഞ്ഞ ജൂണില്‍ 14.8 മില്ല്യണ്‍ യൂറോ ടാക്സ് വെട്ടിച്ചുവെന്നാണ് സ്പാനിഷ് കോടതിയുടെ വെളിപ്പെടുത്തല്‍.

മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍താരം കുരുക്കിലേക്ക്. കേസും തടവ് ശിക്ഷയും ഒഴിവാക്കാന്‍ താരം നല്‍കാമെന്നേറ്റ തുക സ്പാനിഷ് ടാക്‌സ് അഥോറിറ്റി നിരസിച്ചു. 14 മില്ല്യണ്‍ യൂറോയാണ് താരം നല്‍കാമെന്നേറ്റത്. മാത്രമല്ല കൂടുതല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകാനുള്ള തുകയും നല്‍കാന്നെ് സൂപ്പര്‍താരം പറഞ്ഞു. എന്നാല്‍ കേസ് ഇത്രയും തുകയില്‍ ഒതുങ്ങില്ലെന്ന്  ടാക്‌സ് അഥോറിറ്റി മറുപടി നല്‍കി.

കഴിഞ്ഞ ജൂണില്‍ 14.8 മില്ല്യണ്‍ യൂറോ ടാക്സ് വെട്ടിച്ചുവെന്നാണ് സ്പാനിഷ് കോടതിയുടെ വെളിപ്പെടുത്തല്‍‌. ഇതിന്റെ പലിശയും അടയ്ക്കാന്‍ വൈകിയതിലെ പിഴയും ഉള്‍പ്പെടെ 28 മില്ല്യണ്‍ യൂറോയാണ് ക്രിസ്റ്റിയാനോ അടയ്‌ക്കേണ്ടത്. ഈ തുക അടച്ചെങ്കില്‍ മാത്രമേ പോര്‍ച്ചുഗീസ് താരത്തിന് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുകയുള്ളൂ. ജൂണ്‍ 15നകം തുക അടയ്ക്കണം. അടയ്ക്കാന്‍ തയ്യാറല്ലെങ്കില്‍ ലോകകപ്പിന് ശേഷം ടാക്‌സ് വെട്ടിച്ചതിന് കോടതിയില്‍ ഹാജരാകേണ്ടി വരും.

നേരത്തെ ക്രിസ്റ്റ്യാനോ റയലില്‍ നിന്ന് പോവുകയാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. താരം ക്ലബ് വിടുന്നത് ഇക്കാരണം കൊണ്ടാണെന്ന സംസാരം ശക്തമായിട്ടുണ്ട്. കീവില്‍ നടന്ന യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലിന് ശേഷം ക്ലബ് വിടുന്നതിന്റെ സൂചനകളും താരം നല്‍കി. ഇത്രയും കാലം റയല്‍ മാഡ്രിഡില്‍ കളിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു ക്രിസ്റ്റിയാനോ മത്സരശേഷം പറഞ്ഞത്. ഭാവിയെ കുറിച്ച് കുറിച്ച് വൈകാതെ തീരുമാനമെടുക്കുമെന്നും താരം പറഞ്ഞു. മാത്രമല്ല, ഇക്കാര്യത്തില്‍ ക്ലബില്‍ നിന്നുള്ള പിന്തുണയും കുറവാണ്. റയലുമായുള്ള കോണ്‍ട്രാക്റ്റ് പുതുക്കുമ്പോള്‍ ഇത്രയും തുക ക്ലബ് അടയ്ക്കുമെന്നായിരുന്നു ക്രിസ്റ്റിയാനോയുടെ പ്രതീക്ഷ.

എന്നാല്‍ ക്ലബ് അധികൃധകര്‍ ഇക്കാര്യത്തില്‍ കാര്യങ്ങള്‍ വെട്ടുത്തുറന്നു. താരത്തിന് വേണ്ട എല്ലാ പിന്തുണയും ക്ലബ് നല്‍കും. എന്നാല്‍, ഒരിക്കലും ഇത്രയും തുക ടാക്‌സ് അഥോറിറ്റിക്ക് നല്‍കില്ലെന്നും ക്ലബ് വ്യക്തമാക്കി. ഇതിന്റെയെല്ലാം പ്രതിഫലനമാണ് കീവില്‍ കണ്ടതെന്നാണ് സംസാരം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്