സ്പിന്നിനെതിരെ കളിക്കാന്‍ ഓസീസ് താരങ്ങള്‍ക്ക് പ്രത്യേക പരിശീലനം; പഠിപ്പിക്കുന്നത് ഇന്ത്യന്‍ പ്രാദേശിക താരം

Published : Feb 20, 2019, 01:31 PM ISTUpdated : Feb 20, 2019, 01:38 PM IST
സ്പിന്നിനെതിരെ കളിക്കാന്‍ ഓസീസ് താരങ്ങള്‍ക്ക് പ്രത്യേക പരിശീലനം; പഠിപ്പിക്കുന്നത് ഇന്ത്യന്‍ പ്രാദേശിക താരം

Synopsis

ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരെ കളിക്കുമ്പോള്‍ വിദേശ ടീമുകള്‍ സ്പിന്നിനെതിരെ ബുദ്ധിമുട്ടാറുണ്ട്. ഓസ്‌ട്രേലിയന്‍ താരങ്ങളും ഇതില്‍ നിന്ന് വ്യത്യസ്ഥരല്ല. ഏഷ്യന്‍ പര്യടനം വരുമ്പോഴെല്ലാം ഓസീസ് സ്പിന്നിനെതിരെ കളിക്കാന്‍ പ്രത്യേക പരിശീലനം നടത്താറുണ്ട്. ഇപ്പോഴിതാ ഒരു ഇന്ത്യന്‍ പര്യടനം കൂടി അടുത്തെത്തി.

മെല്‍ബണ്‍: ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരെ കളിക്കുമ്പോള്‍ വിദേശ ടീമുകള്‍ സ്പിന്നിനെതിരെ ബുദ്ധിമുട്ടാറുണ്ട്. ഓസ്‌ട്രേലിയന്‍ താരങ്ങളും ഇതില്‍ നിന്ന് വ്യത്യസ്ഥരല്ല. ഏഷ്യന്‍ പര്യടനം വരുമ്പോഴെല്ലാം ഓസീസ് സ്പിന്നിനെതിരെ കളിക്കാന്‍ പ്രത്യേക പരിശീലനം നടത്താറുണ്ട്. ഇപ്പോഴിതാ ഒരു ഇന്ത്യന്‍ പര്യടനം കൂടി അടുത്തെത്തി. ഇന്ത്യന്‍ പിച്ചുകളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിടുക ബുദ്ധിമുട്ടായിരിക്കും. ഇത്തവണ പരിശീലനത്തിനായി ഒരു ഇന്ത്യന്‍ സ്പിന്നറെ തന്നെയാണ് ഓസീസ് നിയമിച്ചിരിക്കുന്നത്. 

ഇന്ത്യക്കെതിരെ രണ്ട് ട്വന്റി20യും അഞ്ച് ഏകദിനങ്ങളുമാണ് ഓസീസ് കളിക്കുന്നത്. ഇന്ത്യന്‍ റ്വിസ്റ്റ് സ്പിന്നര്‍മാരെ ഫലപ്രദമായി നേരിടാനായി മറ്റൊരു സ്പിന്നറായ പ്രദീപ് സാഹുവിനെ പരിശീലന ക്യാംപിലേക്ക് വിളിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. നേരത്തെ പാകിസ്ഥാന്‍- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലും ഓസീസ് താരങ്ങളെ സഹായിക്കാന്‍ സാഹു ഉണ്ടായിരുന്നു. ഇത്തവണ ഓസീസിന്റെ എല്ലാ മത്സരങ്ങളിലും സാഹുവിന്റെ സേവനമുണ്ടാവും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ലോകകപ്പ് സന്നാഹം, ഇംഗ്ലണ്ടിനെതിരെ നിരാശപ്പെടുത്തി വൈഭവ് സൂര്യവന്‍ഷി, ഇന്ത്യക്ക് തകര്‍ച്ച
കാലങ്ങളായുള്ള നാണക്കേട് മാറ്റാൻ പോന്നവൻ; ഹർഷിത് റാണയെ അധിക്ഷേപിച്ചത് മതി