ബംഗ്ലാദേശിന് തോല്‍വി; ഏകദിന പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരി

By Web TeamFirst Published Feb 20, 2019, 11:51 AM IST
Highlights

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ഏകദിനത്തില്‍ 88 റണ്‍സിനാണ് ന്യൂസിലന്‍ഡ് വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന്റെ ഇന്നിങ്‌സ് 47.2 ഓവറില്‍ 242ന് അവസാനിച്ചു.

ഡ്യൂനെഡിന്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ഏകദിനത്തില്‍ 88 റണ്‍സിനാണ് ന്യൂസിലന്‍ഡ് വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന്റെ ഇന്നിങ്‌സ് 47.2 ഓവറില്‍ 242ന് അവസാനിച്ചു. സാബിര്‍ റഹ്മാന്‍ ബംഗ്ലാദേശിനായി സെഞ്ചുറി നേടി. ആറ് വിക്കറ്റ് നേടിയ ടിം സൗത്തിയുടെ പ്രകടനം കിവീസിന് തുണയായി. 

ബംഗ്ലാദേശിന് ആദ്യ മൂന്നോവറിനിടെ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. തമീം ഇഖ്ബാല്‍ (0), ലിറ്റണ്‍ ദാസ് (1), സൗമ്യ സര്‍ക്കാര്‍ (0) എന്നിവരെ സൗത്തി മടക്കി അയച്ചു. ഇതില്‍ ആദ്യ രണ്ട് വിക്കറ്റും ഒന്നാം ഓവറില്‍ തന്നെ വീണു. മുശ്ഫികുര്‍ റഹീം (17), മഹ്മുദുള്ള (16) എന്നിവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഒരൂ കൂട്ടത്തകര്‍ച്ചയെ അഭുമുഖീകരിക്കുകയായിരുന്നു ബംഗ്ലാദേശിന് തുണയായത സാബിര്‍ റഹ്മാന്റെ (110 പന്തില്‍ 102) സെഞ്ചുറിയാണ്. മുഹമ്മദ് സെയ്ഫുദീന്‍ (44) മെഹ്ദി ഹസന്‍ മിറാസ് (37) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. സൗത്തിക്ക പുറമെ ട്രന്റ് ബോള്‍ട്ട് കിവീസിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ മധ്യനിര താരങ്ങളുടെ ബാറ്റിങ്ങാണ് ന്യൂസിലന്‍ഡിന് തുണയായത്. ഓപ്പണര്‍മാരായ കോളിന്‍ മണ്‍റോ (8), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (29) എന്നിവരെ ആദ്യ 12 ഓവറില്‍ തന്നെ നഷ്ടമായി. പിന്നാലെ വന്ന ഹെന്റി നിക്കോള്‍സ് (64), റോസ് ടെയ്‌ലര്‍ (69), ടോം ലാഥം (59), ജിമ്മി നീഷാം (37), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (പുറത്താവാതെ 37) എന്നിവരുടെ കിവീസിന് കരുത്ത് നല്‍കി.

click me!