
കൊച്ചി: കായിക കേരളത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് സ്പോര്‍ട്സ് കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ കേരളത്തിലെ കായിക മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെ-സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ്സ് അസോസിയേഷന്‍ (കെ-എസ്.ജെ.എ). ഒക്ടോബറിലായിരിക്കും കായികരംഗത്തെ എല്ലാവരെയും ഒരുമിപ്പിച്ചുള്ള കോണ്‍ക്ലേവ്. കൊച്ചി കടവന്ത്ര റീജ്യണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന കെ-എസ്.ജെ.എ പൊതുയോഗത്തിലാണ് തീരുമാനം. സംഘടനയുടെ ആദ്യ വിശാല പൊതുയോഗത്തില്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു. പ്രസിഡന്റ്-സ്റ്റാന്‍ റയാന്‍ (ദ ഹിന്ദു), സെക്രട്ടറി-സി.കെ രാജേഷ് കുമാര്‍ (ജന്മഭൂമി), ട്രഷറര്‍-അഷ്റഫ് തൈവളപ്പ് (ചന്ദ്രിക) എന്നിവരാണ് പ്രഥമ കമ്മിറ്റി ഭാരവാഹികള്‍.
വൈസ് പ്രസിഡന്റുമാരായി സുനീഷ് തോമസ് (മലയാള മനോരമ), സനില്‍ ഷാ (ഏഷ്യാനെറ്റ് ന്യൂസ്), ജോയിന്റ് സെക്രട്ടറിമാരായി ആര്‍ രഞ്ജിത് (ദേശാഭിമാനി), സിറാജ് കാസിം (മാതൃഭൂമി) എന്നിവരും ചുമതലയേറ്റു. എക്സിക്യൂട്ടീവ് അംഗങ്ങള്‍: പ്രശാന്ത് മേനോന്‍ (ടൈംസ് ഓഫ് ഇന്ത്യ), ജോസഫ് മാത്യു (മാതൃഭൂമി), എന്‍.എസ് നിസാര്‍ (മാധ്യമം), ജോബി ജോര്‍ജ് (ഏഷ്യാനെറ്റ് ന്യൂസ്), വിനോദ് ദാമോദരന്‍ (ജന്മഭൂമി), പ്രവീണ്‍ ചന്ദ്രന്‍ (ദ ഹിന്ദു), ജീനാ പോള്‍ (മനോരമ ന്യൂസ്), എംജി ലിജോ (ധനം), അനീഷ് ആലക്കോട് (ദീപിക), സാം പ്രസാദ് ഡേവിഡ് (കേരളകൗമുദി), അനൂപ് ഷണ്മുഖന്‍ (റിപ്പോര്‍ട്ടര്‍), ജയേഷ് പൂക്കോട്ടൂര്‍ (മാതൃഭൂമി ന്യൂസ്).
കായികമാധ്യമ രംഗത്തെ പ്രമുഖരായ കമാല്‍ വരദൂര്‍ (ചന്ദ്രിക), ആന്റണി ജോണ്‍ (മലയാള മനോരമ), കെ. വിശ്വനാഥ് (മാതൃഭൂമി), അനില്‍ അടൂര്‍ (ഏഷ്യാനെറ്റ് ന്യൂസ് ), ജോയ് നായര്‍ (ജയ്ഹിന്ദ് ന്യൂസ്) എന്നിവരാണ് രക്ഷാധികാരികള്‍. സംസ്ഥാന കായിക രംഗത്തെ പുതു തലമുറയെ കണ്ടെത്താനും വളര്‍ത്തിക്കൊണ്ടുവരാനും പ്രോത്സാഹിപ്പിക്കാനും, മാധ്യമ രംഗത്തെ സജീവമാക്കലും പരിപോഷിപ്പിക്കലുമാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ചടങ്ങില്‍ അന്തരിച്ച പ്രമുഖ കായിക മാധ്യമപ്രവര്‍ത്തകരായിരുന്ന പി.ടി ബേബി, യു.എച്ച് സിദ്ദിഖ് എന്നിവരെ അനുസ്മരിച്ചു.
പ്രസിഡന്റ് സ്റ്റാന്‍ റയാന്‍ അധ്യക്ഷനായ പൊതുയോഗം സംഘടന രക്ഷാധികാരികള്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.കെ രാജേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍.എസ്.സി സെക്രട്ടറി എസ്.എ.എസ് നവാസ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാള്‍, എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി എം.ഷജില്‍ കുമാര്‍, അഷ്റഫ് തൈവളപ്പ്, രഞ്ജിത് ആര്‍, സിറാജ് കാസിം, സനില്‍ ഷാ, സുനീഷ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!