ഗാലെ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ശ്രീലങ്ക തോല്‍വിമുഖത്ത്

Published : Nov 08, 2018, 07:36 PM ISTUpdated : Nov 08, 2018, 07:39 PM IST
ഗാലെ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ശ്രീലങ്ക തോല്‍വിമുഖത്ത്

Synopsis

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ശ്രീലങ്കയുടെ മുന്നില്‍ കൂറ്റന്‍ തോല്‍വി. ഗാലെയില്‍ നടക്കുന്ന ടെസ്റ്റില്‍ രണ്ട് ദിനം ശേഷിക്കെ ആതിഥേയര്‍ക്ക് ജയിക്കാന്‍ ഇനിയും 447 റണ്‍സ് വേണം. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 462 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.

ഗാലെ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ കൂറ്റന്‍ തോല്‍വി. ഗാലെയില്‍ നടക്കുന്ന ടെസ്റ്റില്‍ രണ്ട് ദിനം ശേഷിക്കെ ആതിഥേയര്‍ക്ക് ജയിക്കാന്‍ ഇനിയും 447 റണ്‍സ് വേണം. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 462 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. 

കീറ്റണ്‍ ജെന്നിങ്‌സിന്റെ (146*) സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചത്. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് 322ന് ആറ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശ്രീലങ്കയ്ക്കായി അവസാന ഏകദിനം കളിക്കുന്ന സ്പിന്നര്‍ രംഗന ഹെറാത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.

ജെന്നിങ്‌സിന് പുറമെ ബെന്‍ സ്‌റ്റോക്‌സ് (62) അര്‍ധ സെഞ്ചുറി നേടി. ജോസ് ബട്‌ലര്‍ (35), ബെന്‍ ഫോക്‌സ് (37) എന്നിവരും ബേധപ്പെട്ട പ്രകടനം പുറത്തെടുത്തു. ലങ്കയ്ക്ക് വേണ്ടി  ഹെറാത്തിന് പുറമെ ദില്‍റുവാന്‍ പെരേര രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സെടുത്തിട്ടുണ്ട്. ദിമുത് കരുണാരത്‌നെ (7), കൗശല്‍ സില്‍വ (8) എന്നിവരാണ് ക്രീസില്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അയര്‍ലന്‍ഡിനെതിരെ ജീവന്‍മണപ്പോരില്‍ ഇന്ത്യക്ക് നിര്‍ണായക ടോസ്, ടീമില്‍ 2 മാറ്റം; വൈഭവ് സൂര്യവംശിക്ക് ഇന്നും അരങ്ങേറ്റമില്ല
വൈഭവിന് അരങ്ങേറ്റം, സഞ്ജു സേഫ്, ജീവന്‍മരണപ്പോരിൽ ഇന്ത്യൻ ടീമില്‍ 3 മാറ്റങ്ങള്‍, അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ