ശ്രീലങ്കയില്‍ നിന്ന് ഇതാ ഒരു വിചിത്ര ബൗളര്‍

Published : Nov 14, 2017, 01:22 PM ISTUpdated : Oct 04, 2018, 04:19 PM IST
ശ്രീലങ്കയില്‍ നിന്ന് ഇതാ ഒരു വിചിത്ര ബൗളര്‍

Synopsis

കൊളംബൊ: മുരളീധരനും, മെന്‍ഡിസും സ്പിന്നിലൂടെ ശ്രീലങ്കന്‍ വീര്യം ലോക ക്രിക്കറ്റിനെ അറിയച്ചവരാണ്. അവരുടെ പാതയിലാണ് കെവിൻ കോത്തിഗോഡയെന്ന ലെഗ് സ്പിന്നർ. ‘യോഗ ചെയ്യുന്നതു പോലെ’ എന്ന കമന്‍റുമായി ഇയാളുടെ ആക്ഷന്‍ ട്വിറ്ററിൽ ട്രെന്‍റിങ്ങായി. മലേഷ്യയിൽ യൂത്ത് ഏഷ്യ കപ്പ് കളിക്കുന്ന ശ്രീലങ്കൻ അണ്ടർ 19 ടീമിൽ അംഗമാണ് കോത്തിഗോഡ. പയ്യൻസിനു ഭാവിയുണ്ടെന്നാണ് ലങ്കൻ ക്രിക്കറ്റിലെ മഹാരഥന്മാരുടെ അഭിപ്രായം.

ദക്ഷിണാഫ്രിക്കയുടെ പോൾ ആഡംസിലൂടെ വിശ്വവിഖ്യാതമായി മാറിയ ചൈനാമെൻ ബോളിങ് വിഭാഗത്തിലെ പുതിയ കണ്ണിയാണ് ശ്രീലങ്കയിൽനിന്നുള്ള ഈ യുവതാരം. ഏതാണ്ട് പോൾ ആഡംസിന്റേതിനു സമാനമാണ് കെവിന്‍റെ ബോളിങ് ആക്ഷൻ. 

ചൈനമാൻ ബോളറായി അറിയപ്പെടുന്ന പോൾ ആഡംസ് ഇടംകയ്യൻ ബോളറായിരുന്നെങ്കിൽ കെവിൻ കോത്തിഗോഡ വലംകയ്യനാണെന്ന വ്യത്യാസം മാത്രം. വലങ്കയ്യൻ ബോളർമാർ ലെഗ്സ്പിൻ എറിയുന്നതിനു സമാനമായ പന്തുകൾ ഇടങ്കയ്യൻ സ്പിന്നർമാർ എറിയുന്നതാണു ചൈനമാൻ ബോളിങ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അങ്കിത് ശര്‍മയ്ക്ക് നാല് വിക്കറ്റ്; വിജയ് ഹസാരെ ട്രോഫിയില്‍ മധ്യ പ്രദേശിനെതിരെ കേരളത്തിന് മേല്‍ക്കൈ
ഒന്നും എളുപ്പമായിരുന്നില്ല, കാര്യവട്ടത്ത് ഉദിച്ചുയർന്ന് സ്‌മൃതി; പതിനായിരത്തിന്റെ പകിട്ട്