
കൊളംബോ: പേസര്‍ ലസിത് മലിംഗയ്ക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അന്ത്യശാസനം. ലങ്കയിലെ ആഭ്യന്തര മത്സരങ്ങളില്‍ കളിച്ചില്ലങ്കില്‍, ദേശീയ ടീം തെരഞ്ഞെടുപ്പിന് പരിഗണിക്കില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്നറിയിപ്പ് നൽകി.
നിലവില്‍ ഐപിഎല്ലിനായി ഇന്ത്യയിലാണ് മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ബൗളിംഗ് ഉപദേഷ്ടാവായ മലിംഗ. അതേസമയം ഐപിഎല്ലിന് ശേഷം മാത്രമേ ലങ്കയിലേക്ക് മടങ്ങൂവെന്നും, ജൂലൈയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയിൽ കളിക്കാന്‍ തയ്യാറാണെന്നും മലിംഗ പറഞ്ഞു. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി-20 മത്സരവുമാണ് ദക്ഷിണാഫ്രിക്ക ലങ്കയില്‍ കളിക്കുക.
ഏഴ് മാസം മുന്‍പ് ഇന്ത്യക്കെതിരായ പരമ്പരയിലാണ് മലിംഗ അവസാനമായി ലങ്കക്കുവേണ്ടി കളിച്ചത്. അതിന് ശേഷമുള്ള പരമ്പരകളില്‍ മലിംഗയെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഐപിഎല്‍ താരലേലത്തില്‍ ആരും വിളിക്കാതിരുന്ന മലിംഗയെ മുംബൈ ഒടുവില്‍ ഉപദേഷ്ടാവാക്കുകായായിരുന്നു. ദീര്‍ഘകാലം പരിക്കുമൂലം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന മലിംഗ് തിരിച്ചെത്തിയശേഷം കളിച്ച 13 ഏകദിനങ്ങളില്‍ 10 വിക്കറ്റ് മാത്രമാണ് നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!