മത്സരത്തിൽ നിർണായക പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റൻ റോഡ്രി, 94% പാസിംഗ് കൃത്യതയോടെ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങി ടീമിന്റെ താളം നിയന്ത്രിച്ചു.

ലോസ് ആഞ്ചൽസ്: ബെൽജിയത്തിനെതിരെ വിജയം സ്വന്തമാക്കി സെമിഫൈനൽ യോഗ്യത നേടിയിരിക്കുകയാണ് യൂറോ ചാമ്പ്യന്മാരായ സ്‌പെയിൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്‌പെയിനിന്റെ വിജയം. മത്സരത്തിൽ ഉടനീളം ആക്രമിച്ച് കളിച്ച സ്പെയ്നിന് വേണ്ടി ഫാബിയാൻ റൂയിസും മൈക്കൽ മെറീനോയുമാണ് ഗോൾ നേടിയത്. തുടർച്ചയായി രണ്ടാം മത്സരത്തിലും സൂപ്പർ സബ്ബായി ഇറങ്ങി നോക്കൗട്ട് ഗോൾ നേടി ആഴ്‌സനൽ താരം മെറീനോ സ്‌പെയിൻ മുന്നേറ്റത്തിലെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ്. സെമിയിൽ ശക്തരായ ഫ്രാൻസ് ആണ് സ്‌പെയിനിന്റെ എതിരാളികൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുന്നേറ്റത്തിലും ആക്രമണത്തിലും കൃത്യമായ പദ്ധതികളോടെ കളി മെനഞ്ഞ സ്‌പെയിൻ ടീമിൽ ഇന്നലെ ഏറ്റവും കൂടുതൽ ലമീൻ യമാലിന്റെ പ്രകടനത്തോടൊപ്പം ഏറ്റവും കൂടുതൽ ചർച്ചയായത് ക്യാപ്റ്റൻ റോഡ്രിയുടെ പ്രകടനമാണ്. പത്തിൽ 7.8 റേറ്റിങ്ങോടെയാണ് റോഡ്രി ഇന്നലെ കളിയവസാനിപ്പിച്ചത്. 94 % പാസിങ്ങ് കൃത്യതയായണ് ഇന്നലെ റോഡ്രി മത്സരത്തിൽ കാഴ്ചവച്ചത്. രണ്ട് മികച്ച അവസരങ്ങൾ സൃഷ്ടിക്കാനും റോഡ്രിക്ക് സാധിച്ചിരുന്നു. രണ്ട് ഗ്രൗണ്ട് ഡ്യൂവലുകൾ വിജയിച്ച താരം മത്സരത്തിൽ 2 ക്ലിയറൻസുകൾ നടത്തുകയും ചെയ്തിരുന്നു. മുന്നേറ്റത്തിലും പ്രതിരോധത്തിലും സ്‌പെയിനിന്റെ താളം നിയിലെന്ത്രിച്ചിരുന്നത് ഇന്നലെ റോഡ്രി തന്നെയായിരുന്നു എന്ന് പറയാം.

മത്സരത്തിൽ ആകെ 118 ടച്ചുകളാണ് താരം നടത്തിയത്. ഈ ലോകകപ്പിൽ ഇതുവരെ ഫൈനൽ തേർഡിലേക്ക് ഏറ്റവും കൂടുതൽ പാസുകൾ നടത്തിയ താരവും റോഡ്രി തന്നെയാണ്. 170 പാസുകളാണ് റോഡ്രി ഫൈനൽ തേർഡിലേക്ക് നൽകിയിട്ടുള്ളത്. ഫ്രാൻസുമായുള്ള വരും മത്സരത്തിൽ റോഡ്രിയുടെ പ്രകടനം മത്സരത്തിന്റെ ഫലത്തെ തന്നെ നിർണയിക്കാൻ കഴിവുള്ളതാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കുന്ന റോഡ്രി കഴിഞ്ഞ സീസണിലും മികച്ച പ്രകടനമാണ് ക്ലബ് തലത്തിൽ കാഴ്ചവച്ചത്.

YouTube video player