കാന്‍ബറ ടെസ്റ്റ്: ഓസീസിനെതിരെ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കം

By Web TeamFirst Published Feb 2, 2019, 3:50 PM IST
Highlights

ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കം. ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സ് അഞ്ചിന് 534 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കം. ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സ് അഞ്ചിന് 534 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തിട്ടുണ്ട്.  കുശാല്‍ പെരേര (11), ധനഞ്ജയ ഡി സില്‍വ (1) എന്നിവരാണ് ക്രീസില്‍. 

ലാഹിരു തിരുമാനെ (41), ദിനേശ് ചാണ്ഡിമല്‍ (15), കുശാല്‍ മെന്‍ഡിസ് (6) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ല്യോണ്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. നേരത്തെ ജോ ബേണ്‍സ് (180), ട്രാവിസ് ഹെഡ് (161), കേര്‍ട്ടിസ് പാറ്റേഴ്‌സണ്‍ (114) എന്നിവരുടെ സെഞ്ചുറിയാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

click me!