
ദില്ലി: ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടങ്ങള്‍ക്കായി പ്രത്യേക പരസ്യങ്ങളുമായി ആരാധകരെ ആവേശംകൊള്ളിക്കാറുള്ള സ്റ്റാര്‍ സ്പോര്‍ട്സ് ഇത്തവണ ഏഷ്യാ കപ്പ് ക്രിക്കറ്റിനായി തയാറാക്കിയിരിക്കുന്നത് അയല്‍പ്പോരിന്റെ ചൂടും ചൂരും നിറഞ്ഞ വ്യത്യസ്തമായ പരസ്യം. Knock-knock Kaun hai? എന്നു തുടങ്ങുന്ന പരസ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
അയല്‍ക്കാരനെതിരെ അയല്‍ക്കാരന്‍ പോരിനിറങ്ങുന്നതാണ് പരസ്യത്തിന്റെ ആശയം. വ്യത്യസ്ത അയല്‍ക്കാര്‍ തമ്മിലുള്ള ബന്ധമാണ് പരസ്യത്തില്‍ കാണിക്കുന്നതെങ്കിലും അത് ഇന്ത്യാ-പാക് പോരാട്ടത്തിന് ചൂടു പകരുന്നതാണ്. #KnockThemOut എന്ന ഹാഷ് ടാഗിലാണ് സ്റ്റാര്‍ സ്പോര്‍ട്സ് പരസ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.
നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സെപ്റ്റംബര്‍ 18ന് ദുബായിലാണ് ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുക. തൊട്ടടുത്ത ദിവസം തന്നെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം നടക്കും. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലേറ്റ തോല്‍വിക്ക് ഇന്ത്യ കണക്കു തീര്‍ക്കുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. സെപ്റ്റംബര്‍ 28നാണ് ഫൈനല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!